അഫ്ലാടോക്സിൻ കണ്ടെത്താൻ നൂതന നാനോ സാങ്കേതികവിദ്യ; മലയാളി ഗവേഷക ലക്ഷ്മിക്ക് പേറ്റന്റ്

ഭക്ഷ്യവസ്തുക്കളിലെ മാരക വിഷവസ്തുവിനെ കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ.

അങ്കമാലി: ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന മാരകമായ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള നൂതന നാനോ സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി ഗവേഷകയ്ക്ക് പേറ്റന്റ്. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയും ബിറ്റ്സ് പിലാനി ഗോവ ക്യാമ്പസിലെ പി.എച്ച്.ഡി ഗവേഷകയുമായ ലക്ഷ്മിക്കാണ് ശ്രദ്ധേയമായ നേട്ടം.

‘ബയോ ഫങ്ഷണലൈസ്ഡ് നാനോപാർട്ടിക്കിൾസ് ഉപയോഗിച്ച് ഭക്ഷണത്തിലെ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള രീതി’ എന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്. പ്രൊഫ. സുനിൽ ഭണ്ഡിന്റെ മേൽനോട്ടത്തിലാണ് ലക്ഷ്മി ഗവേഷണം പൂർത്തിയാക്കിയത്.

നിലക്കടല, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്ന വിഷവസ്തുവാണ് അഫ്ലാടോക്സിൻ. ഇത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടതുമായ വിഷവസ്തുവാണ്.

വളരെ കുറഞ്ഞ അളവിലുള്ള അഫ്ലാടോക്സിൻ പോലും വേഗത്തിലും കൃത്യമായും കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് ഗവേഷണത്തിന്റെ പ്രത്യേകത. നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതികൾക്ക് ചെലവേറിയ ലബോറട്ടറി സൗകര്യങ്ങളും കൂടുതൽ സമയവും ആവശ്യമായി വരുമ്പോൾ, പുതിയ രീതി കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ പരിശോധനാഫലം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

മഞ്ഞപ്ര കുന്നത്ത് വീട്ടിൽ കെ. കെ. രാജശേഖരന്റെയും സുമ ടീച്ചറുടെയും മകളാണ് ലക്ഷ്മി.

News Desk

Recent Posts

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം; ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിന്…

15 minutes ago

വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും വിളിച്ചോതി ഐഐഎസ്ഇആർ തിരുവനന്തപുരത്തിന്റെ ‘അന്വേക്ഷ 2026’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…

3 days ago

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കണം; രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…

3 days ago

സീബെറി ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് നവംബർ 4ന് കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന 'ഫുഡ്…

3 days ago

കേരളപ്പിറവി ആഘോഷം: ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ…

3 days ago

‘ജിഗ്രിസ്’ ഇനി മലയാളത്തിലും; ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു

തിരുവനന്തപുരം | Ananthapuri Online News സൗഹൃദവും നർമവും അപ്രതീക്ഷിത സംഭവങ്ങളും കോർത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം 'ജിഗ്രിസ്' മലയാളം…

3 days ago