Categories: KERALANEWSTRIVANDRUM

‘കേരള സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന’ കോൺഗ്രസ് നിലപാടിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനോടുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ബി.ജെ.പി കേരളം പ്രഭാരിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും കേരളം സഹപ്രഭാരി ഡോ. എം. വെങ്കിടേശനും കെ.ജി. മാരാർ ഭവനിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിലും ഇരുവരും പങ്കെടുത്തു. ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

‘സേവനത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്രമോദിയുടെ വിജയത്തിന്റെ അടിസ്ഥാനം’

25 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനസേവനം നടത്തിയ നരേന്ദ്രമോദിയുടെ ജീവിതം സേവനത്തിന്റെ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനസേവനത്തെയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പ്രവർത്തകർ പഠിക്കുകയും സ്വന്തം പ്രവർത്തനങ്ങളിൽ പ്രാവർത്തികമാക്കുകയും വേണം. മോദിയുടെ വിജയത്തിന്റെ അടിസ്ഥാനം ജനസേവനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും താൻ വിദ്യാർത്ഥിയാണെന്നും തുടർന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറയാറുണ്ട്. ഭാവിക്കായി എന്താണ് ചെയ്യേണ്ടതെന്നും വികസിത ഭാരതത്തിനായി എന്താണ് ചെയ്യേണ്ടതെന്നും നിരന്തരം പഠിക്കുന്ന സമീപനം ഓരോ പ്രവർത്തകനും സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ചരിത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാതെ ഭാവിയെ കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ല’

സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനങ്ങളിലേക്ക് എത്തുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവർക്കൊപ്പം നിൽക്കുകയും വേണം. സേവനരാഷ്ട്രീയമാണ് ബി.ജെ.പിയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന് കൃത്യമായ വോട്ടുബാങ്കുണ്ടെന്നും ബി.ജെ.പിയെ സംബന്ധിച്ച് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതുകൊണ്ടുതന്നെ ഓരോ ജനവിഭാഗത്തിലേക്കും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ഓരോ വോട്ടറെയും നേരിൽ കണ്ട് പാർട്ടിയുടെ ആശയങ്ങളും നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേരളത്തിലെ രാഷ്ട്രീയ ബദലായി ബി.ജെ.പി വളരുന്നു’

കേരളത്തിൽ ബി.ജെ.പി വിജയിക്കാത്ത പാർട്ടിയാണെന്ന നരേറ്റീവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റാൻ കഴിഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ ബദലായി ബി.ജെ.പി വളർന്നുവരികയാണ്. കേരളത്തിലെ പ്രധാനപ്പെട്ട പ്രതിപക്ഷം ബി.ജെ.പിയാണെന്ന ചിന്ത ജനങ്ങൾക്കിടയിൽ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

2029 തെരഞ്ഞെടുപ്പിന് പ്രവർത്തനം ശക്തമാക്കണം

2029ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എല്ലാ മേഖലകളിലും ബി.ജെ.പിക്ക് വിജയം ഉറപ്പാക്കുന്നതിനായി ഇപ്പോൾ തന്നെ പ്രവർത്തനം ശക്തമാക്കണം. അതിനുള്ള പ്രധാന വഴി സേവനരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സർക്കാരിനെതിരെ വിമർശനം

140 ദിവസം പിന്നിട്ടിട്ടും ‘പുതിയ കേരളം’ എന്ന വാഗ്ദാനം നൽകിയ യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാരായി മാറിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

‘പുതിയ കേരളം’ എന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ സർക്കാരിൽ നിന്ന് എന്താണ് ലഭിച്ചതെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ കറന്റ് കട്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് എന്നിവയാണ് മറുപടിയെന്നും അദ്ദേഹം വിമർശിച്ചു.

News Desk

Recent Posts

സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി കേരള…

28 minutes ago

ആഗോള ടെലികോം എഐ സൊല്യൂഷൻ പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ഗാർട്‌നർ മാജിക് ക്വാഡ്രന്റിൽ തുടർച്ചയായി മൂന്നാം തവണ

Oracle, Salesforce തുടങ്ങിയ ആഗോള ടെക് ഭീമന്മാർക്കൊപ്പമാണ് ടെക്നോപാർക്ക് ആസ്ഥാനമായ ഫ്ളൈടെക്സ്റ്റിന്റെ നേട്ടം. തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ…

15 hours ago

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. സ്വകാര്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ…

5 days ago

രക്ഷിതാക്കൾക്ക് ശാസ്ത്രീയ പരിശീലനവുമായി ‘മൈൻഡ്‌ഫുൾ പാരന്റിംഗ്’; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 Cയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്‌സ് (ACCP)യും സംയുക്തമായി സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി…

6 days ago

രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റണം; സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കാൻ സന്നദ്ധ രക്തദാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം…

1 week ago

തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു കെ എസ് ചുമതലയേറ്റു

2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ഭരണ-വികസന മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്ത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു…

1 week ago