Oracle, Salesforce തുടങ്ങിയ ആഗോള ടെക് ഭീമന്മാർക്കൊപ്പമാണ് ടെക്നോപാർക്ക് ആസ്ഥാനമായ ഫ്ളൈടെക്സ്റ്റിന്റെ നേട്ടം.
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എന്റർപ്രൈസ് എഐ സേവനദാതാക്കളായ ഫ്ളൈടെക്സ്റ്റ് ആഗോള തലത്തിൽ മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ പട്ടികയിൽ ഇടം നേടി.
ആഗോള ഐടി ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാർട്‌നർ പുറത്തിറക്കിയ മാജിക് ക്വാഡ്രന്റ് റിപ്പോർട്ടിലാണ് ഫ്ളൈടെക്സ്റ്റ് തുടർച്ചയായി മൂന്നാം തവണയും ഇടംപിടിച്ചത്. ടെലികോം മേഖലയ്ക്കായി എഐ അധിഷ്ഠിത മാർക്കറ്റിംഗ്, സെയിൽസ് സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിലെ മികവാണ് കമ്പനിയുടെ നേട്ടത്തിന് പ്രധാനമായും കാരണമായത്.
Oracle, Salesforce ഉൾപ്പെടെയുള്ള ആഗോള ടെക് കമ്പനികൾക്കൊപ്പമാണ് ഫ്ളൈടെക്സ്റ്റും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പുതിയ അംഗീകാരത്തോടെ ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയാണ് കമ്പനി.
തുടർച്ചയായി മൂന്നാം തവണയും ഗാർട്‌നറിന്റെ ആഗോള പട്ടികയിൽ ഇടം നേടിയത് എന്റർപ്രൈസ് എഐ രംഗത്ത് ഫ്ളൈടെക്സ്റ്റ് നടത്തുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് കമ്പനി സിഇഒ ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.
കോ-പൈലറ്റുകൾക്കും ടാസ്ക് ഓട്ടോമേഷനുകൾക്കും അപ്പുറം, സംരംഭങ്ങൾക്കായി സ്വതന്ത്രമായി വാണിജ്യ തീരുമാനങ്ങൾ എടുക്കാനും മികച്ച ഫലങ്ങൾ സൃഷ്ടിക്കാനും ശേഷിയുള്ള എഐ എക്സ്പെർട്ട്‌ഫോഴ്സ് രൂപപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വരും വർഷങ്ങളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ തന്ത്രപരമായ തീരുമാനങ്ങളെയും പ്രവർത്തന രീതികളെയും എഐ സാങ്കേതികവിദ്യ വലിയ രീതിയിൽ മാറ്റിമറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി കേരള…
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ബി.ജെ.പി…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. സ്വകാര്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ…
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 Cയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്‌സ് (ACCP)യും സംയുക്തമായി സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി…
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കാൻ സന്നദ്ധ രക്തദാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം…
2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ഭരണ-വികസന മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്ത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു…