തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. സ്വകാര്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ വിശദീകരണം.
2026 സെപ്റ്റംബർ 30ന് തിരുവനന്തപുരം മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയതായി ശ്രീലേഖ വ്യക്തമാക്കി. രാജിക്കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് നൽകുമെന്നും അവർ വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിൽ അറിയിച്ചു.
“ഞാൻ 30.09.2026-ൽ മേയർ ശ്രീ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു.”
എന്നാണ് ശ്രീലേഖയുടെ സന്ദേശം.
തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖയുടെ നിലപാട് നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2026 ജനുവരിയിൽ, മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. പിന്നീട് ബിജെപി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് അതൃപ്തിയില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നുമുള്ള വിശദീകരണവും ശ്രീലേഖ പിന്നീട് നൽകിയിരുന്നു.
ഇതിനിടെയാണ് ഇപ്പോൾ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്.
ആർ. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, രാജിയെക്കുറിച്ചുള്ള വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് പ്രതികരിച്ചു.
രാജിയുടെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും തുടർ നടപടികൾ വ്യക്തമാകുക.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 Cയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്‌സ് (ACCP)യും സംയുക്തമായി സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി…
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കാൻ സന്നദ്ധ രക്തദാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം…
2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ഭരണ-വികസന മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്ത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു…
സെൻസർ, നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും; പൈലറ്റ് പദ്ധതികൾക്ക് ഒരുങ്ങി സർക്കാർ. കോഴിക്കോട്: വനാതിർത്തി മേഖലകളിൽ മനുഷ്യജീവനും കൃഷിക്കും…
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് വിജയത്തുടക്കവുമായി ഇന്ത്യ. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക്…
പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ; സലിം ഹസ്സനും ജോഫിൻ ടി. ചാക്കോയും എക്‌സിക്യൂട്ടീവ് അംഗങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ…