രക്ഷിതാക്കൾക്ക് ശാസ്ത്രീയ പരിശീലനവുമായി ‘മൈൻഡ്‌ഫുൾ പാരന്റിംഗ്’; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 Cയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്‌സ് (ACCP)യും സംയുക്തമായി സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന ‘മൈൻഡ്‌ഫുൾ പാരന്റിംഗ്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിർവഹിച്ചു.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ LCI സ്പെഷ്യൽ ഇനിഷ്യേറ്റീവ് പ്രോജക്ട് ചീഫ് കോർഡിനേറ്റർ ലയൺ രാജ് മോഹൻ ആർ. സ്വാഗതം ആശംസിച്ചു. ACCP പ്രസിഡന്റ് ഡോ. വാണിദേവി പി.ടി. പദ്ധതിയെ പരിചയപ്പെടുത്തി.

കുട്ടികൾക്ക് മാതാപിതാക്കൾ ഏറ്റവും പ്രധാനമായി നൽകേണ്ടത് സമാധാനപരമായ കുടുംബാന്തരീക്ഷമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതികൾ പല കുടുംബങ്ങളിലും ഇന്ന് കുറഞ്ഞുവരികയാണ്. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ മാനസിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും പലപ്പോഴും മാതാപിതാക്കൾക്ക് അത് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കുട്ടികൾ ഏറെ മിടുക്കരാണെന്നും അവരോടൊപ്പം ചേർന്ന് അവരുടെ മനസ്സ് മനസ്സിലാക്കി മുന്നോട്ടുപോകാൻ മാതാപിതാക്കൾക്കും കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരക്കുകൾക്കിടയിലും മകളുമായി സംസാരിക്കാൻ താൻ സമയം കണ്ടെത്താറുണ്ടെന്നും കുടുംബത്തിലെ വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യതയുള്ള സൈക്കോളജിസ്റ്റുകൾ ശാസ്ത്രീയമായി നൽകുന്ന മൈൻഡ്‌ഫുൾ പാരന്റിംഗ് പരിശീലനം ഇന്നത്തെ സമൂഹത്തിൽ ഏറെ ആവശ്യമായ ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി ACCP പുറത്തിറക്കുന്ന ‘മൈൻഡ്‌ഫുൾ പാരന്റിംഗ് ഗൈഡ് ബുക്ക്’ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ ഏരിയ ലീഡർ ലയൺ വി. അമർനാഥ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.പി. പീറ്റർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ജോസ് മംഗലി, ലയൺ അനിൽകുമാർ പി., ലയൺ സന്തോഷ് ജോൺ കാച്ചപ്പിള്ളി, General secretary ACCP (ജനറല്‍ സെക്രട്ടറി, ACCP) എന്നിവർ ആശംസകൾ നേർന്നു.

ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലയൺ സിബി ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് സെന്റ് അലോഷ്യസ് സ്കൂളിലെ രക്ഷിതാക്കൾക്കായി മൈൻഡ്‌ഫുൾ പാരന്റിംഗ് പരിശീലനം ഡോ. വാണിദേവി പി.ടി. യുടെ നേതൃത്വത്തിൽ നടന്നു.

News Desk

Share
Published by
News Desk

Recent Posts

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. സ്വകാര്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ…

3 hours ago

രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റണം; സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കാൻ സന്നദ്ധ രക്തദാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം…

2 days ago

തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു കെ എസ് ചുമതലയേറ്റു

2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ഭരണ-വികസന മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്ത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു…

2 days ago

വന്യമൃഗ ആക്രമണം തടയാൻ ശാസ്ത്രീയ പരിഹാരങ്ങൾ; തിരുവമ്പാടിയിൽ നാളെ കോൺക്ലേവ്

സെൻസർ, നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും; പൈലറ്റ് പദ്ധതികൾക്ക് ഒരുങ്ങി സർക്കാർ. കോഴിക്കോട്: വനാതിർത്തി മേഖലകളിൽ മനുഷ്യജീവനും കൃഷിക്കും…

5 days ago

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി, തിരുവനന്തപുരത്ത് തകർപ്പൻ പ്രകടനം

തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് വിജയത്തുടക്കവുമായി ഇന്ത്യ. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക്…

6 days ago

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം; രവീന്ദ്രൻ ചെയർപേഴ്‌സണായി ഇന്ന് ചുമതലയേൽക്കും

പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ; സലിം ഹസ്സനും ജോഫിൻ ടി. ചാക്കോയും എക്‌സിക്യൂട്ടീവ് അംഗങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ…

1 week ago