നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. പുതു വസ്ത്ര വിതരണവും, പായസ കിറ്റ് വിതരണവും നടത്തി.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് സുരേഷ്, പുലിപ്പാറ യൂസഫ്
,ഇല്യാസ് പത്താം കല്ല്,വെമ്പിൽ സജി,
വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,
കുഴിവിള നിസാമുദ്ദീൻ,തോട്ടുമുക്ക് വിജയകുമാർ, നെടുമങ്ങാട് എം നസീർ, എ മുഹമ്മദ്, ഷാജി.ബി തുടങ്ങിയവർ സംസാരിച്ചു.

