ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുക, എല്ലാമാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക, കേരളം ഭിന്നശേഷി സൗഹൃദമാക്കുക, വരുമാന പരിധിനോക്കാതെ ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുക, താൽക്കാലിക ജോലിക്കാരായിരിക്കുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള വീൽചെയർ റൈറ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ.