തിരുവനന്തപുരം∙ ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. ഇന്നലെ വരെ താൻ ആയുർവേദ ചികിത്സയിലായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി. ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ്, സെമിനാറിലെ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചത്