കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി

കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ്, പട്ടം, പാളയം, വാഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മ്യുസിയം പോലീസ് സ്റ്റേഷൻ മാർച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിൽ : രമേശ് ചെന്നിത്തല

തിരുവനന്തപുരം:
പിണറായി സര്‍ക്കാര്‍ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കള്ളക്കേസുകള്‍ എടുത്തതിലും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനും എതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധർണയും നടത്തി. ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിർവഹിച്ചു.
ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണ് ഇപ്പോള്‍ കേരളത്തിലേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം.മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു.കേരളത്തില്‍ നടക്കുന്നത് കാടത്തം.ബ്രാഞ്ച് കമ്മിറ്റി മുതല്‍ എ.കെ.ജി സെന്റര്‍ വരെ പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നു.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നു.ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നു.ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു.വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങള്‍ വലയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയിലെ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചെന്നും ചെന്നിത്തല പറഞ്ഞു.പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അകമ്പടി പോകാന്‍ മാത്രമായി ഒതുങ്ങുന്നു
തലയില്‍ മുണ്ടിട്ടാണ് ഇന്നലെ ആരോഗ്യ മന്ത്രി ആലുവയിലെ വീട്ടില്‍ പോയത്.ജില്ലയുടെ ചാര്‍ജ് ഉള്ള മന്ത്രി എന്തുകൊണ്ട് പോയില്ല?
നീതിയും നിയമവും നിഷേധിക്കപ്പെട്ട ജനതയുടെ പ്രതികരണമാണിത്.പൊലീസ് മാപ്പ് ചോദിക്കുകയല്ല വേണ്ടത്.കുറ്റവാളികളെ കൈയാമം വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഡി സി സി പ്രസിഡൻറ് പാലോട് രവി, എൻ.ശക്തൻ നാടാർ, ശരത്ചന്ദ്രപ്രസാദ്, പി.കെ വേണുഗോപാൽ, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ, ആർ.ഹരികുമാർ, പാറ്റൂർ സുനിൽ, ടി.വേണുകുമാർ, സേവ്യർ ലോപ്പസ്, അഭിലാഷ് ആർ.നായർ, തുടങ്ങിയവർ സംസാരിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് നന്ദാവനത്ത് നിന്നും മാർച്ച് ആരംഭിച്ചു.

വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മലയിന്‍കീഴ്‌ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു നേതൃത്വം നൽകി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ വി രാജേഷ് ഉദ്ഘാടനം ചെയ്തു.അഡ്വ. എം മണികണ്ഠന്‍, വിളപ്പില്‍ശാല ജി ശശിധരന്‍ നായര്‍, ശോഭന കുമാരി, എല്‍ അനിത, പേയാട് ശശി, പൊറ്റയില്‍ മോഹനൻ, ജി പങ്കജാക്ഷന്‍, വി ആര്‍ രമകുമാരി,ജയകുമാർ,രാധാകൃഷ്ണന്‍ നായര്‍,മലയം ശ്രീകണ്ഠൻ നായർ, തോംസൺ ജോസഫ്,,മലയം അനിൽ, മോഹനകുമാർ,ഷിബു തോമസ്സ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ്‌ കോവളം ബ്ലോക്ക്‌ കമ്മിറ്റി ബാലരാമപുരം പോലീസ് സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാർച്ച് യുഡിഎഫ് നിയോ ജക മണ്ഡലം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു.ഉച്ചക്കട സുരേഷ് അധ്യക്ഷനായിരുന്നു. എം. വിൻസെന്റ് എം എൽ.എ, ജി.സുബോധൻ, വിൻസെന്റ് ഡി പോൾ, എന്നിവർ പ്രസംഗിച്ചു. വിപിൻ ജോസ്, വട്ടവിള വിജയകുമാർ, സുധീർ, മംഗലത്തുകോണം തുളസി, സിസിലിപുരം ജയൻ, സുജിത്, ഡി. ബിനു, അർഷാദ്, ഹൈസന്ത് ലോയുസ്, തെറ്റിവിള വിജയൻ, പയറ്റുവിള ശശി, ശാന്തിവിള ഷീല തുടങ്ങിയവർ പ്രകടനത്തിനും, ധർണക്കും നേതൃത്വം നൽകി.

നെയ്യാറ്റിൻകര
ബസ് സ്റ്റാന്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് M. C. സെൽവരാജ് അദ്ധ്യക്ഷനായിരുന്നു,KPCC സെക്രട്ടറി അഡ്വ. S.K. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി, DCC ഭാരവാഹികളായ മാരായമുട്ടം സുരേഷ്, അഡ്വ. K. വിനോദ് സെൻ, അഡ്വ. M. മുഹിനുദീൻ, R.O. അരുൺ, ജോസ് ഫ്രാങ്ക്ളിൻ, കക്കാട് രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനിത, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ഷീന തുടങ്ങിയവർ സംസാരിച്ചു, മാമ്പഴക്കര രാജശേഖരൻ നായർ, ശശാങ്കൻ, തിരുപുറം രവി,V.P സുനിൽ, അഹമ്മദ് ഖാൻ, തുടങ്ങിയവർ നേതൃത്വം നൽകി.

ചെങ്കൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പൊഴിയൂർ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഉള്ളൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.സനൽകുമാർ അധ്യക്ഷത വഹിച്ചു
കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൻ മാർച്ച് എം വിൻസൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്തു ജയ കുമാർ അധ്യക്ഷത വഹിച്ചു.തിരുവല്ലം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.എം എസ് നസീർ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ മാർച്ച് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.അർജുനൻ ടി. അധ്യക്ഷത വഹിച്ചു. വിതുര പോലീസ് സ്റ്റേഷൻ മാർച്ച് വിതുര ശശി ഉദ്ഘാടനം ചെയ്തു. അഡ്വ.ഉവൈസ് ഖാൻ അധ്യക്ഷത വഹിച്ചു.
പോത്തൽ കോട് പോലീസ് സ്റ്റേഷൻ മാർച്ച് ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. അൽത്താഫ്.എം.അധ്യക്ഷത വഹിച്ചു. പാലോട് പോലീസ് സ്റ്റേഷൻ മാർച്ച് ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു.ബി.സുശീലൻ അധ്യക്ഷത വഹിച്ചു.വെള്ളറട പോലീസ് സ്റ്റേഷൻ മാർച്ച് എടി.ജോർജ് ഉദ്ഘാടനം ചെയ്തു.എസ്. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ മാർച്ച് രമണി പി.നായർ ഉദ്ഘാടനം ചെയ്തു.എൻ.ബിഷ്ണു അധ്യക്ഷത വഹിച്ചു. വർക്കല പോലീസ് സ്റ്റേഷൻ മാർച്ച് വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.എം എൻ.റോയ് അധ്യക്ഷത വഹിച്ചു. പള്ളിക്കൽ പോലീസ് സ്റ്റേഷൻ മാർച്ച് എൻ.പീതാംബരക്കുറുപ് ഉദ്ഘാടനം ചെയ്തു.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

error: Content is protected !!