എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചിൽ രജിസ്റ്റർ ചെയ്യാം

സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ,ഹെൽത്ത്‌ ആന്റ് വെൽനസ്സ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എംബിബിഎസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.അവസാന തീയതി […]

Continue Reading

സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും […]

Continue Reading

ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി

കഴിഞ്ഞ മാസം മന്ത്രിമാരായ കെ. എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി. സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്. അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു […]

Continue Reading

മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം

ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241

Continue Reading

സ്നേഹധാര പദ്ധതിയിൽ ഒഴിവുകൾ

ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,ഫീമെയിൽ തെറാപ്പിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.എം.ഡി, ടി.സി.എം.സി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഫീമെയിൽ തെറാപ്പിസ്റ്റ്,ഫാർമസിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ്സും,കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി […]

Continue Reading

മികച്ച നിയമസഭാ സാമാജികനുള്ള ആര്യാടന്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുമായി ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയുമായിരുന്ന ആര്യാടന്‍ നിയമസഭാ സാമാജികന്‍, ഭരണകര്‍ത്താവ്, […]

Continue Reading

മുഖ്യമന്ത്രി ക്ഷുഭിതനായി വേദി വിട്ടിറങ്ങി

കാസർഗോഡ് ബദിയടുക്കയിൽ കർഷകർക്കായുള്ള സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്നേ അനൗൻസർ അടുത്ത പരിപാടിയുടെ വിവരങ്ങൾ പറഞ്ഞു തുടങ്ങിയത് മുഖ്യനെ ക്ഷുഭിതനാക്കി. അദ്ദേഹം അവാർഡ് ചടങ്ങുകൾക്കായി നിന്നില്ല. ദേഷ്യത്തോടെ വേദി വിട്ടിറങ്ങുകയും ചെയ്തു.

Continue Reading

ഹിന്ദുത്വ രാഷ്ട്രീയം : സി. രവിചന്ദ്രനും സന്ദീപ് വാചസ്പതിയും ഏറ്റുമുട്ടുന്നു

ഒക്ടോബർ 1ന് തിരുവനന്തപുരത്ത് ലിറ്റ്മസിൽ ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ എന്ന വിഷയത്തിൽ സംവാദത്തിന് വേദിയാവുകയാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം. ഒക്ടോബർ ഒന്നിന് എസൻസ് ഗ്ലോബൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ലിറ്റ്മസ് 2023 ൽ സ്വാതന്ത്ര്യ ചിന്തകൻ രവിചന്ദ്രൻ സിയും ഹിന്ദുത്വ […]

Continue Reading

നിപ ഇന്ന് പുതിയ കേസുകളില്ല; ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ […]

Continue Reading

ശിവഗിരി മഠത്തിൽ മഹാസമാധി പൂജകള്‍ നടന്നു

ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി ആറാമത് മഹാസമാധി ദിനമായ ഇന്ന് ശിവഗിരി മഠത്തിൽ നടന്ന മഹാസമാധി പൂജകളുടെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ശാരദാമഠത്തിൽ നിന്നും മഹാസമാധി മണ്ഡപത്തിലേക്ക് […]

Continue Reading