ഹിന്ദുത്വ രാഷ്ട്രീയം : സി. രവിചന്ദ്രനും സന്ദീപ് വാചസ്പതിയും ഏറ്റുമുട്ടുന്നു

ഒക്ടോബർ 1ന് തിരുവനന്തപുരത്ത് ലിറ്റ്മസിൽ ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ എന്ന വിഷയത്തിൽ സംവാദത്തിന് വേദിയാവുകയാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം. ഒക്ടോബർ ഒന്നിന് എസൻസ് ഗ്ലോബൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ലിറ്റ്മസ് 2023 ൽ സ്വാതന്ത്ര്യ ചിന്തകൻ രവിചന്ദ്രൻ സിയും ഹിന്ദുത്വ രാഷ്ട്രീയ വക്താവ് സന്ദീപ് വാചസ്പതിയും തമ്മിലാണ് സംവാദം നടക്കുക. ഈ അടുത്ത് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സനാതനധർമ്മം നശിക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രസ്താവന വിവാദമായത്. ഗണപതി ഒരു മിത്ത് ആണ് എന്ന് പറഞ്ഞ നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനും അതിനെ പിന്തുണച്ച എം വി ഗോവിന്ദനും പ്രസ്താവനകൾ തിരുത്തേണ്ടി വന്നു. നമ്മുടെ സമൂഹത്തില് പലപ്പോഴും പൊളിറ്റിക്കല് നരേറ്റീവുകള് രൂപംകൊള്ളുന്നത് ഹിന്ദുത്വയെ ചുറ്റിപ്പറ്റിയാണ്. എന്താണ് ഹിന്ദുത്വ? അതിന്റെ ഉള്ളടക്കവും പ്രയോഗവും രാഷ്ടത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നാണ് ചർച്ചചെയ്യുക.ഹിന്ദുത്വയെന്നാൽ ഹിന്ദുമതംപൊതുവിൽ സംഘപരിവാറിനെ വിമർശിക്കുന്ന സമയത് ആളുകൾ ചാണകമെന്നോ, അല്ലെങ്കിൽ മിത്രമെന്നോ ഒക്കെ വിളിച്ചു വിമർശിക്കുകയാണ് പതിവ്. എന്നാൽ പലപ്പോഴും ഇത്തരം തൊലിപ്പുറത്തെ ചികിത്സകൾ സംഘപരിവാറിനെ തൊടാറില്ല. സംഘ്പരിവാറിനെ വിമർശിക്കുന്നവർ മോഡിയേയോ അല്ലെങ്കിൽ യോഗി, അമിത്ഷായെ ഒക്കെ വിമർശിച്ചു മാത്രം പോകാറാണ് പതിവ്. അതായത് സംഘപരിവാറിന്റെ വേര് കിടക്കുന്ന ഹിന്ദുമതത്തെ തൊടാറില്ല, ഹിന്ദു മതവും ഹിന്ദുത്വയും രണ്ടായി കാണിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഹിന്ദുമതം മാതൃകാപരം ആണെന്നും ഹിന്ദുത്വയാണ് പ്രശ്‌നമെന്നും അതിനാൽ ഹിന്ദു മതം എത്രവേണേലും ആവാം എന്നതാണ് പറഞ്ഞുവെക്കുന്നതിന്റെ സാരാംശം. ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു പദമായ ഹിന്ദുത്വ ഉപയോഗിച്ചത് ആദ്യമായി വിനായക് ദാമോദർ സവർക്കർ 1923-ൽ അദ്ദേഹത്തിന്റെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകത്തിലാണ്. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിൽ ബന്ധമില്ല എന്നതാണ് പൊതുവിവക്ഷ. എന്നാൽ നമ്മൾ മനസിലാക്കേണ്ട ഒന്ന് ഹിന്ദു മതത്തിന്റെയും ഹിന്ദുത്വത്തിന്റെയും അടിസ്ഥാനം ഒന്ന് തന്നെയാണ്, ഭഗവദ്ഗീത, ജ്യോതിഷം, യോഗ, അദ്വൈതം, സനാതനത്വം, വര്‍ണാശ്രമം, ദേവീദേവന്‍മാര്‍, അവതാരസങ്കല്‍പ്പം, ജാതിവ്യവവസ്ഥ, മോക്ഷം, പുനര്‍ജന്മം, പുണ്യഭൂമി തുടങ്ങിയ ചരക്കുകൾ ഹിന്ദുമതത്തിലും ഹിന്ദുത്വയിലും വിറ്റുപോകുന്നത്. ഇന്ത്യയിൽ തന്നെ ബിജെപി ഒരു മൃഗീയ ഭൂരിപക്ഷമായി വളരാനുള്ള കാരണം തന്നെ, ജാതി കൂട്ടമായി കിടന്ന ഹിന്ദുക്കൾക്കിടയിൽ ഒരു ഹിന്ദുമതത്തെ പുനഃസൃഷ്ടിച്ചു ഒരു ഏക മതമാക്കി, വലിയ തോതിലുള്ള ഒരു റിലീജിയസ് കണ്സോളിഡേഷൻ, ഒരു ഏകീകരണം ഉണ്ടാക്കാൻ സംഘപരിവാറിന് സാധിച്ചത്, മതവും, മതാത്മകമായ സമൂഹവും, ആ മതത്തിന്റെ കപ്പിത്താന്മാരെന്നു ഇവർ സ്വയമ് അഭിസമൊബദന ചെയ്യുന്നതിനാലുമാണ്.സംഘപരിവാരം അല്ലെങ്കിൽ ഹിന്ദു വർഗീയ പാർട്ടികളുടെ ദേശഭക്തി മതഭക്തിയിലും ഇതരമത വിരോധത്തിലും അധിഷ്ഠിതമായിട്ടുള്ളതാണ്. ഹിന്ദുത്വ ഇതര മതങ്ങളെ എതിർക്കുമ്പോൾഎന്തുകൊണ്ടാണ് ഹിന്ദുത്വ ഇതര മതങ്ങളെ എതിർക്കുന്നത്. ഒറ്റ ഉത്തരമേയുള്ളൂ ഹിന്ദുത്വയുടെ അടിസ്ഥാനം ഹിന്ദു മതം മാത്രമാണ്. പാരമ്പര്യവാദവും, ആരാധനയും, വ്യക്തിപൂജയും,ദേശഭക്തിനിയുമൊക്കെ ഇതിന്റെ സവിശേഷതയാണ്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായപ്പോൾ എതിരെ നിന്ന ബി ജെ പിക്ക് അധികാരം കിട്ടാതിരുന്നപ്പോൾ ഫാസിസം തോറ്റുപോയെ എന്ന് പാണൻ പാട്ട് പാടിയവരാണ് പ്രമുഖ മലയാളികൾ ഉൾപ്പെടെയുള്ളവർ. അതായത് ഇന്ന് പ്രബുദ്ധ മലയാളികൾക്ക് അടക്കം സംഘപരിവാർ മാത്രമാണ് ഫാസിസ്റ്റു ശക്തി.മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് ശിവസേന. ബാൽ താക്കറെ രൂപീകരിച്ച ഈ സംഘടന കടുത്ത ഹൈന്ദവ – മറാഠി നിലപാടുകളുമായി സംഘപരിവാറിനെ കടത്തിവെട്ടുന്ന ആശയങ്ങൾ ഉള്ളവരാണ്. ഇതിനോട് ഐക്യപ്പെട്ടതോ കോൺഗ്രസും, കയ്യടികൾ നേടിക്കൂട്ടിയ ആം ആദ്മി പാർട്ടിയും വിളിക്കുന്നതും ഇതേ മതം തന്നെയാണ്. ചുരുക്കത്തിൽ ഹിന്ദുമതം ഉണ്ടാക്കുന്ന രാഷ്ട്രീയ അവസരങ്ങള്‍ നിറയ്ക്കുന്ന കക്ഷികളാണ് ബി.ജെപിയും സേനയുമൊക്കെ. സമാനമായ കക്ഷികള്‍ ഭാവിയിലും ഉണ്ടായേക്കാം. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്ന് പാടി നടക്കുക വഴി ഉറപ്പാക്കപെടുന്നത് മതസംരക്ഷണമാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം നേര്‍ക്കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം മറ്റ് കക്ഷികള്‍ക്ക് ഭീഷണിയായി മാറുന്നു. അവരതിനെ ഏതെങ്കിലും രീതിയില്‍ അനുകരിക്കാന്‍ ബാധ്യസ്ഥമാകുന്നു. മുസ്സോളിനിയുടെ അന്ത്യത്തോടെ ഫാസിസം ഇറ്റലിയില്‍ ക്ഷയിച്ചു. മോദിയോ അമിത് ഷായോ പോയതുകൊണ്ടോ ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ തോറ്റതുകൊണ്ടോ ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയില്‍ പോവുമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതൊരു മണ്ടൻ ചിന്തയാണ്. കാരണം RSS മുന്നോട്ട് വെക്കുന്നത് മതാത്മക രാഷ്ട്രീയമാണ്. അതിനെ ആശയപരമായി, താത്വികമായി ദുര്‍ബലപെടുത്തണം. അതിനു അവരുടെ രാഷ്ട്രീയത്തെ വിമര്ശിക്കുന്നതുപോലെ തന്നെ മതത്തെയും വിമർശിക്കണമെന്നാണ് എസൻസ് ഗ്ലോബലിൻ്റെ അഭിപ്രായം

error: Content is protected !!