Category: SPORTS
-

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ
തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് കാർത്തിക് സ്വന്തമാക്കിയത്. തന്നെതിരെ സിക്സർ നേടിയ ബാറ്റർമാരെ അതേ ഓവറിൽ തന്നെ പുറത്താക്കി മറുപടി നൽകിയ കാർത്തിക്കിന്റെ പോരാട്ടവീര്യം ട്രിവാൻഡ്രം റോയൽസിന്റെ സ്കോറിംഗ് വേഗം നിയന്ത്രിക്കുന്നതിൽ നിർണായകമായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി.…
-

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച അസറുദ്ദീൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിലാണ് ആലപ്പി റിപ്പിൾസ് 193 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയത് . ഈ സീസണിലെ താരത്തിന്റെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ചുറിയാണിത്. 41 പന്തിൽ നിന്ന് ആറ് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടെ 73 റൺസ് അടങ്ങുന്നതായിരുന്നു അസറിന്റെ ഇന്നിങ്സ്. ഓപ്പണർ ജലജ് സക്സേന മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സച്ചിൻ…
-

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ അസറുദ്ദീന്റെ തൂക്കിയടി
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവിൽ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ആദ്യം മുതൽ അവസാനം വരെ ഒരേ താളത്തിൽ ആക്രമിച്ച് കളിച്ച അസർ ട്രിവാൻഡ്രത്തിന്റെ പരാജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീൻ 20 പന്തിലാണ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നീട് ഒമ്പത് പന്ത് കൂടി നേരിട്ട അസർ 68…
-

വിനിൽ ടി.എസിന്റെ തീപ്പൊരി സ്പെൽ; ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര തകർന്നു
കേരള ക്രിക്കറ്റ് ലീഗിൽ നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി വിനിൽ ടി.എസ് ട്രിവാൻഡ്രം റോയൽസിനെ ചെറിയ സ്കോറിൽ ഒതുക്കി.
-

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെൻ്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കൈകോർക്കുന്നത്. മാറുന്ന കാലത്തിനൊപ്പമുള്ള നിക്ഷേപ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിൽ ഫ്ലൈടെക്സ്റ്റിന്റെ ഏജന്റിക് എഐ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായ…
-

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. മൂന്നാം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു…
You May Have Missed


















