Category: SPORTS
-

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി. അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്, എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച…
-

കേരള ക്രിക്കറ്റ് ലീഗ് പ്രഥമ മീഡിയ അവാർഡുകൾ കെ.സി.എ പ്രഖ്യാപിച്ചു
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് മാധ്യമപ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് രാകേഷ് കെ. നായർ ( മാതൃഭൂമി), അനീഷ് ജി. നായർ ( മലയാള മനോരമ), അനിരു അശോകൻ ( മാധ്യമം) എന്നിവർ അർഹരായി. 50,000 രൂപ വീതമാണ് ഇവർക്ക് ലഭിക്കുക. ഈ വിഭാഗത്തിൽ അൻസർ രാജ്…
-

സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും
സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ ഒയാർസബാലും 66-ാം മിനിറ്റിൽ പെദ്രോ പോറോയും സ്പെയിനിനായി ഗോളുകൾ നേടി. കൊറേഷ്യയെ 2-1 ന് പരാജയപ്പെടുത്തി പോർച്ചുഗലും പ്രീക്വാർട്ടറിൽ എത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് വിജയം. സൂപ്പർ താരം റൊണാൾഡോ പെനാൽറ്റി ഗോൾ നേടി.
-

സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം
പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സ് 243 റൺസിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് അമയ് മനോജിൻ്റെ സെഞ്ച്വറിയാണ് കരുത്ത് പകർന്നത്. 76 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അമയ് മനോജും ജയ്ദേവ് ജെ…
-

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ കടന്നു. സെമിയിൽ എറണാകുളം മലപ്പുറത്തെ 94 റൺസിനും തിരുവനന്തപുരം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ 96 റൺസിനുമാണ് തോല്പിച്ചത്. വെള്ളിയാഴ്ചയാണ് ഫൈനൽ. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.1 ഓവറിൽ 163 റൺസിന് പുറത്തായി. 32 പന്തുകളിൽ 49 റൺസെടുത്ത വിപുൽ ശക്തിയും 16 പന്തുകളിൽ 38 റൺസെടുത്ത കെ ആർ രോഹിതുമാണ് എറണാകുളത്തിന് വേണ്ടി തിളങ്ങിയത്. അബ്ദുൾ ബാസിദ്…
-

കെ.സി.എൽ മൂന്നാം സീസൺ: മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു. കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന്…
You May Have Missed
















