Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: SPORTS

  • ഇന്ത്യൻ അണ്ടർ-19 ടീമിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയ്ക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ
    , , , , ,

    ഇന്ത്യൻ അണ്ടർ-19 ടീമിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയ്ക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിംഗും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലേക്ക് നയിച്ചത്. കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട്…

    Continue Reading

  • കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
    , , , , ,

    കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ് ലൈറ്റ് സംവിധാനത്തിൻ്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെ.സി.എ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള…

    Continue Reading

  • ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും
    , , , , ,

    ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                              തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ   പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ  വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു. ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത്  ക്യോഷി ജി കെ പ്രദീപ്‌ അയിരിക്കും . കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി. ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ…

    Continue Reading

  • കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍
    , , , ,

    കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍

    സെമിയില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത് 5-3ന്* തിരുവനന്തപുരം: അക്ഷരനഗരിയായ കോട്ടയത്തെ മൈതാനത്ത് ‘ക്ഷ’വരപ്പിച്ച്, ഗാലറിയിലെ ഹൃദയമിടിപ്പിന് താളമിട്ട്, പന്തും കാലും തമ്മിലുള്ള അനുരാഗം ഗോൾവലയിൽ മുത്തമിട്ട ആവേശപകലില്‍ കോട്ടയത്തെ തകര്‍ത്ത് സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പില്‍  കാസര്‍ഗോഡ് ഫൈനലില്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍  മൂന്നിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ്  കാസര്‍ഗോഡിന്‍റെ കുട്ടികള്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത്. കോട്ടകള്‍ തകര്‍ത്ത് കാസര്‍ഗോഡ് ആദ്യവിസിലുമുതല്‍ പന്തിനെ മൈതാനത്ത് ഒരു കവിത പോലെ ഒഴുക്കി, ഓരോ പാസിലും…

    Continue Reading

  • സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ത്രിപുരയ്ക്കെതിരെ കേരളത്തിന് 60 റൺസ് വിജയം
    , , , ,

    സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ത്രിപുരയ്ക്കെതിരെ കേരളത്തിന് 60 റൺസ് വിജയം

    റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് മാത്രമാണ് നേടാനായത്. സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ടി ഷാനിയാണ് കേരളത്തിൻ്റെ വിജയശില്പി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർമാരായ ക്യാപ്റ്റൻ ഷാനിയും…

    Continue Reading

  • സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
    , , , ,

    സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

    *ആലപ്പുഴയും മലപ്പുറവും സെമിയിൽ* *ആദ്യ സെമിയിൽ കാസർകോട് ഇന്ന് കോട്ടയത്തെ നേരിടും* തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയും മലപ്പുറവും സെമിയിൽ. വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് ആലപ്പുഴ പരാജയപ്പെടുത്തിയപ്പോൾ പാലക്കാടിനെ ഷൂട്ടൗട്ടിൽ (7-5) തകർത്താണ് മലപ്പുറം സെമി ബർത്ത് ഉറപ്പിച്ചത്.ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന തൃശൂർ-ആലപ്പുഴ മൂന്നാം ക്വാർട്ടർ അക്ഷരാർഥത്തിൽ ഒരു യുദ്ധഭൂമി തന്നെയായിരുന്നു.  പ്രതിരോധത്തിന്റെ മതിൽകോട്ടകൾ ഓരോന്നായി തകർത്ത്  ഇരുടീമിന്റെയും…

    Continue Reading

  • കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടി സിബിൻ ചന്ദ്രൻ
    , , , , ,

    കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടി സിബിൻ ചന്ദ്രൻ

    ഇക്കഴിഞ്ഞ നാഷണൽ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി ഷോട്ട്പുട്ടിൽ സ്വർണ്ണവും ഹാമർ ത്രോയിൽ വെങ്കലവും നേടി സിബിൻ ചന്ദ്രൻ.  തിരുവനന്തപുരം നെട്ടയം മലമുകൾ സെന്റ് ശാന്തൽ സ്കൂളിലെ കായിക അദ്ധ്യാപകൻ ആണ് സിബിൻ.

    Continue Reading

  • തിരുവനന്തപുരത്തെ ഗോളില്‍ മുക്കി കാസര്‍കോട് സെമിയില്‍
    , , , ,

    തിരുവനന്തപുരത്തെ ഗോളില്‍ മുക്കി കാസര്‍കോട് സെമിയില്‍

    സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്. തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് സെമിയില്‍. ചൊവ്വാഴ്ച ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. കാസര്‍കോടിനായി ക്യാപ്റ്റന്‍ ഉമ്മര്‍ അഫാഫ് രണ്ടും ഹേമന്ത് സനില്‍കുമാര്‍, മുഹമ്മദ് നിജാദ് എന്നിവര്‍ ഒരോ ഗോളും നേടി.കളിയുടെ 19ാം മിനിട്ടില്‍ ഉമര്‍ അഫാഫാണ് കാസര്‍കോടിനായി ആദ്യ വെടിപൊട്ടിച്ചത്. മധ്യനിരയില്‍ നിന്ന് ഒറ്റക്ക് പന്തുമായി കുതിച്ച അഫാഫിനെ…

    Continue Reading

  • സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം
    , , ,

    സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

    റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി. ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ്…

    Continue Reading

  • സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം; എസ്. ആശയ്ക്ക് ആറ് വിക്കറ്റ്
    , , ,

    സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം; എസ്. ആശയ്ക്ക് ആറ് വിക്കറ്റ്

    റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്. ആശയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 31.2 ഓവറിൽ വെറും 76 റൺസിന് പുറത്തായി. സ്കോർ: കേരളം – 50 ഓവറിൽ 187/9, സൗരാഷ്ട്ര – 31.2 ഓവറിൽ 76 ഓൾ ഔട്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു…

    Continue Reading

error: Content is protected !!