Category: SPORTS
-

എസ് എന്‍ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി
ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ (07-10-2022) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന മത്സരത്തില്‍ നടന്ന സൗത്ത് സോണ്‍ സഹോദയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എസ് എന്‍ പബ്ലിക് സ്കൂള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം പൂജപ്പുര സെന്റ് മേരീസ് സ്കൂളും മൂന്നാം സ്ഥാനം മുക്കോലക്കല്‍ സെന്റ് തോമസ് സ്കൂളും കരസ്ഥമാക്കി. ജില്ലയില്‍ നിന്നും 23 സ്കൂളുകളില്‍ നിന്നുമായി 169 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
-

ചിന്മയ കൽപ്പിത സർവകലാശാല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
കൊല്ലത്ത് വെച്ച് നടന്ന ഏഴാമത് സ്റ്റേറ്റ് ഡ്രോപ്പ് റോബോൾ ചാമ്പ്യൻ ഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചിന്മയ കൽപ്പിത സർവകലാശാല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ഡ്രോപ്പ് റോബാൾ ചാമ്പ്യൻഷിപ്പിൽ ചിന്മയ വിശ്വ വിദ്യാ പീഠം യൂണിവേഴ്സിറ്റിയുടെ സ്പോർട്സ് ഡയറക്ടർ അനീഷാണ് എറണാകുളം ജില്ലാ ടീമിന് നേതൃത്വം നൽകിയത്.
-

അത്ലറ്റിക് മീറ്റില്‍ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ
പതിനഞ്ചാമത് സൗത്ത് സോൺ സഹോദയ അത്ലറ്റിക് മീറ്റിന്റെ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സെപ്റ്റംബർ 16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന മീറ്റിൽ 47 സ്കൂളുകളിൽ നിന്നും രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. 18 സ്വർണവും 17 വെള്ളിയും 17 വെങ്കലവും 206 റെക്കോർഡ് പോയിന്റും കരസ്‌ഥമാക്കിയാണ് ഭവന്‍സിലെ ചുണക്കുട്ടികൾ ചാമ്പ്യൻഷിപ് ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായി ഏഴാം തവണയാണ് (സൗത്ത് സോൺ സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടു തവണയും, വേണാട്…
-

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
തിരുവനന്തപുരം: കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്‍ഇബി വ്യക്തമാക്കി. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.
-

ബിനീഷിനെ ആദരിച്ചു
ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പാലക്കാട് സ്വദേശി ബിനീഷിനെ ആദരിക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിൽ പോളിയോ വന്നതിനെ തുടർന്ന് ഏറെ ആരോഗ്യ പ്രശ്നങ്ങൾ ശ്രീ.ബിനീഷ് നേരിടുന്നുണ്ട്. ബിനീഷിന് കൂടുതൽ ഉന്നതിയിലേക്ക് കുതിക്കാൻ പൊതുസമൂഹത്തിന്റെ ആകെ പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.
-

നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന സെപ്തംബർ 25ന്
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിന് നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന 2022 സെപ്തംബർ 25 (ഞായർ) രാവിലെ 8.30 ന് കാര്യവട്ടം LNCPE ക്യാമ്പസിൽ നടക്കും.നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നീന്തൽ പരിശീലനത്തെ തുടർന്ന് വാട്ടർ സ്പോട്സ് ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനാൽ പൂർണ്ണ കായിക…
You May Have Missed












