Category: SPORTS
-

ആവേശകൊടുമുടിയിൽ യുവത: ജില്ലാ കേരളോത്സവത്തിന് കൊടിയേറി
നാലുനാൾ നീണ്ടുനിൽക്കുന്ന വാശിയേറിയ കലാ -കായിക പോരാട്ടങ്ങൾക്ക് തിരിതെളിഞ്ഞു. ജില്ലാ കേരളോത്സവം കായികമത്സരങ്ങളുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം. എൽ.എ യുടെ ആദ്യ കിക്ക് ഓഫോടെ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, വെങ്ങാനൂര്‍ വി.പി.എസ് മലങ്കര ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയം, മാറനല്ലൂര്‍ കണ്ടല ഷാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, പൂങ്കോട് രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളിലായി കായികമത്സരങ്ങൾ…
-

കായികമാമാങ്കത്തിൽ തലയെടുപ്പോടെ എം. ജി. എം. ഗ്രൂപ്പ്
തിരുവനന്തപുരം : ആരോഗ്യമുള്ള തലമുറ ആരോഗ്യമുള്ള സംസ്കാരം വാർത്തെടുക്കും എന്ന ആപ്തവാക്യം അന്വർത്ഥമാക്കുംവിധം നടത്തപ്പെട്ട എം. ജി. എം. സ്പോർട്സ് ഒളിമ്പിയാഡിൽ തലയെടുപ്പോടെ സി. പി. എസ്സ് പ്രഥമസ്ഥാനത്ത്. നവംബർമാസം മൂന്നു നാല് തീയതികളിലായി നടത്തപ്പെട്ട ഇൻറർസ്കൂൾ സ്പോർട്സ് മീറ്റിൽ എം. ജി. എം. ഗ്രൂപ്പിൻെറ അധീനതയിലുളള പത്തു സ്കൂളുകൾ പങ്കെടുത്തു. പ്രസ്തുത കായിക പരിപാടികൾ ഉത്ഘാടനം ചെയ്തത് ജി. വി. രാജ അവാർഡ് ജേതാവായ കേരളാപൊലീസ് അസിസ്ററന്റ് കമാൻഡർ ബിജു. കെ. എസ് ആയിരുന്നു. രണ്ടായിരത്തോളം…
-

വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിച്ചു
നെടുമങ്ങാട്: ലോക കപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടുകൂടി മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽഅരുവിക്കര വട്ടക്കുളം ടർഫിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ കാമ്പയിൻ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് മാനേജർ അജിം ഖാൻ പത്താംകല്ല് നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സനു എസ്, പുലിപ്പാറ യൂസഫ്, വിനായക് ശങ്കർ, മഞ്ച പ്രമോദ്, അൽത്താഫ് പത്താം കല്ല്, സുനാജ്, സുമേഷ്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.
-

റോളർ നെറ്റെഡ് ബോളിൽ മെഡലുകൾ വാരി കൂട്ടി കേരളം
നവംബർ പതിനൊന്ന് മുതൽ പതിമൂന്ന് വരെ ഹരിയാനയിലെ ഗുരുഗ്രമിൽ വച്ചു നടന്ന റോളർ നെറ്റെഡ് ബോൾ ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാനയെ തോൽപ്പിച്ച് കേരളം സ്വർണ്ണം നേടി. സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി മെഡലും സീനിയർ ആൺകുട്ടികൾ വെള്ളി മെഡലും സബ്‌ജൂനിയർ ആൺകുട്ടികൾ വെങ്കലും നേടി അങ്ങനെ കേരളത്തിലെ റോളർ നെറ്റഡ് ബോൾ താരങ്ങൾ മെഡലുകൾ വാരി കൂട്ടി. താരങ്ങൾ പതിനേഴിന് തിരികെ കേരളത്തിൽ തിരികെ എത്തും.
-

എസ്.ടി. ഹരിലാല്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് മുഖ്യപരിശീലകന്‍
കൊച്ചി: ബ്ലൂ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വോളിബോള്‍ ലീഗ് ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് ഹരിലാല്‍ എസ്.ടിയെ നിയമിച്ചു. ഹൈദരാബാദില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ ബ്ലൂ സ്പൈക്കേഴ്സിന്റെ സഹ പരിശീലകനായിരുന്നു. രണ്ടാം സീസണ്‍ മത്സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിലും അഹമ്മദാബാദിലുമാണ് നടക്കുക. കളിക്കാരെ പ്രചോദിപ്പിക്കാനും അവരുടെ കളിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും കഴിവുള്ള പരിചയസമ്പന്നനും പ്രഗത്ഭനുമായ പരിശീലകനാണ്…
-

ആവേശത്തിരയിളക്കി ‘കളിക്കള’ത്തിൻ്റെ ആദ്യ ദിനം; എം ആർ എസ് കണിയാമ്പറ്റ മുന്നിൽ
കളിക്കളം – 2022 ന്റെ ആദ്യ ദിനം ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് സാക്ഷിയായി. ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ 32 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. കൂടുതൽ സ്‌കോർ നേടി എം.ആർ.എസ് കണിയാമ്പറ്റ ആദ്യദിനം മുന്നിലുണ്ട്. സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എം ആർ എസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800…
-

ഇനി കായികോത്സവ ദിനങ്ങള്‍; കളിക്കളം- കായികമേളയ്ക്ക് കൊടിയേറി
കളിക്കളം കായികമേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള കളിക്കളം-2022 ന് തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റും മുന്‍ കളിക്കളം ജേതാക്കള്‍ അണിനിരന്ന ദീപശിഖാ പ്രയാണവും ഉദ്ഘാടനചടങ്ങിന് മുന്നോടിയായി നടന്നു. കളിക്കളം-2022ന്റെ ഭാഗ്യചിഹ്നമായ വിക്ടറിന്റെ സാന്നിധ്യത്തില്‍ മന്ത്രി കായികമേളയ്ക്ക്…
-

സൌത്ത് സോണ്‍ സഹോദയ ക്രിക്കറ്റില്‍ ആര്യ സെന്‍ട്രല്‍ സ്കൂളും ജ്യോതിസ് സെന്‍ട്രല്‍ സ്കൂളും ജേതാക്കള്‍
സൌത്ത് സോണ്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നടത്തിയ സൌത്ത് സോണ്‍ സഹോദയ ക്രിക്കറ്റ് 2022 ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളും ജേതാക്കളായി. വട്ടിയൂര്‍ക്കാവ് കുലശേഖരം ഈഡന്‍ ഗാര്‍ഡന്‍ ടര്‍ഫില്‍ അരങ്ങേറിയ മത്സരത്തില്‍ വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളാണ് ആതിഥേയത്വം വഹിച്ചത്. മുന്‍ കേരള ക്രിക്കറ്റ് താരം ശ്രീ ജഗദീഷ് വി എ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.…
You May Have Missed














