സൌത്ത് സോണ്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നടത്തിയ സൌത്ത് സോണ്‍ സഹോദയ ക്രിക്കറ്റ് 2022 ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളും ജേതാക്കളായി. വട്ടിയൂര്‍ക്കാവ് കുലശേഖരം ഈഡന് ഗാര്ഡന് ടര്‍ഫില്‍ അരങ്ങേറിയ മത്സരത്തില്‍ വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന് സീനിയര്‍ സെക്കണ്ടറി സ്കൂളാണ് ആതിഥേയത്വം വഹിച്ചത്. മുന്‍ കേരള ക്രിക്കറ്റ് താരം ശ്രീ ജഗദീഷ് വി എ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
സമാപന ചടങ്ങില്‍ സൌത്ത് സോണ്‍ സഹോദയ പ്രസിഡന്റും തിരുവനന്തപുരം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ. ഫാദര്‍ ബിനോ പട്ടർകളം, വര്‍ക്കല ബിപിഎം മോഡല്‍ സ്കൂള്‍ ചെയര്മാന് ശ്രീ കൃഷ്ണകാന്ത് (സഹോദയ എക്സിക്യുട്ടീവ്), മുക്കോല സെന്റ് തോമസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ വര്‍ഗീസ് സാമുവല്‍ (സഹോദയ എക്സിക്യുട്ടീവ്), ഭാരതീയ വിദ്യാഭവന് തിരുവനന്തപുരം കേന്ദ്ര ചെയര്മാന് ശ്രീ പ്രേമചന്ദ്രക്കുറുപ്പ് (റിട്ട, ഐഎഎസ്), ഭാരതീയ വിദ്യാഭവന് തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ മോഹന്‍കുമാര്‍, വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ സുനില്‍ ചാക്കോ എന്നിവര്‍ സംബന്ധിച്ചു.