Author: News Desk
-

നാടിന് നന്മകളുമായി”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. ചിത്രീകരണം പുരോഗമിക്കുന്നു
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “എന്ന് പേരിട്ട ചിത്രത്തിന്റെ അമരക്കാരൻ,അമ്പത്തിയൊമ്പത് വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന,കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി…
-

മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ IoT കോഴ്സ് ആരംഭിച്ചു
കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് വർക്ക് ഷോപ്പ് ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി മെറിൻ ജോസഫ് ഐപിഎസ് നിർവഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ. ഡോ. എ ആർ ജോൺ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ശ്രീലക്ഷ്മി, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫസർ വിനീത. ബി. എൽസ, പ്രോഗ്രാം കോഡിനേറ്റർ ഡോ.എം.…
-

ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ:മന്ത്രി വി ശിവൻകുട്ടി
ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ് രൂപാന്തരപ്പെടുത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. 2024 ജൂൺ മുതൽ ഡിസംബർ വരെ സ്‌കൂളുകൾക്ക് സമ്പൂർണമായി…
-

ഷാജി. എൻ. കരുൺ അനുസ്മരണം, ചലച്ചിത്ര പ്രദർശനം
തിരുവനന്ത പുരം: ഫിൽക്ക – പ്രിയദർശിനി – ബീം ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ജൂൺ 5 വ്യാഴാഴ്ച 3 : 45 പി. എം ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എസ്. എസ് റാം ഹാളിൽ വെച്ച് വിശ്വപ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ – അനുസ്മരണം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ, ചലച്ചിത്ര നിരൂപകരും നോവലിസ്‌റ്റുകളുമായ വിജയകൃഷ്ണൻ , സാബു ശങ്കർ, ഫിൽക്ക പ്രസിഡൻ്റ്. ഡോ. ബി.രാധാകൃഷ്ണൻ…
-

ഇനി കുശലാന്വേഷണത്തിൽ നിങ്ങളുടെ വിവാഹത്തിൻ്റെ കാലാവധി കഴിഞ്ഞോ എന്ന് ചോദിക്കേണ്ടി വന്നാൽ? പി ഡബ്ല്യു ഡി (PWD) ട്രയിലർ റിലീസ്
ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി (PWD – proposal Wedding divorce) യുടെ ട്രയിലർ റിലീസായി. അതിൽ നായിക കഥാപാത്രം പറയുന്നതാണ് ” നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യൂ ചെയ്യാം “. വർഷങ്ങൾക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോൾ കുശലം ചോദിക്കുന്നതുപോലെ “നിങ്ങളുടെ വിവാഹത്തിൻ്റെ കാലാവധി കഴിഞ്ഞോ? എന്ന് ചോദിക്കേണ്ടി…
-

ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു
ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള “മധുരം ജീവിതം” ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായിട്ടുള്ള ബോധവൽക്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ഈ ക്യാമ്പയിൽ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു ക്യാമ്പയിൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന…
-

നീ നിലാ ചിരിയാലെ, കരിമിഴിയാലെ..
ഒരു റൊണാള്‍ഡോ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിഅശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക് ദീപക് രവി സംഗീതമൊരുക്കിയ ഗാനംഹരിചരണും ആവണി മല്‍ഹാറുമാണ് ആലപിച്ചിരിക്കുന്നത്. നീ നിലാ ചിരിയാലെ, കരിമിഴിയാലെ….എന്ന് തുടങ്ങുന്ന ഗാനം കല്യാണ പശ്ചാത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാര്‍ത്തിക് പാടിയ ‘നാമൊരുന്നാള്‍ ഉയരും….’ എന്ന പാട്ട് പ്രേക്ഷക…
-

സദാചാരശീലം എട്ടിൽ ഒതുക്കരുത്:
ഖാലിദ് പെരിങ്ങത്തൂർഎട്ട് ദിവസങ്ങളിലായി വിദ്യാർഥികൾക്ക് നൽകുന്ന സദാചാര പരിശീലനത്തോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നുവെന്നത് ഏറെ പ്രതീക്ഷയോടെയാണ് രക്ഷിതാക്കളും പൊതു സമൂഹവും വിദ്യാർത്ഥികളും നോക്കിക്കാണുന്നത് വഴിപിഴപ്പിക്കുന്നത്തിൽനിന്നും എല്ലാ നിലയ്ക്കും ബോധം ഉൾക്കൊള്ളാൻ ഒരളവോളം വിദ്യാർത്ഥികൾക്ക് ഇത് ഉപകരിക്കുമെന്നകര്യത്തിൽ സംശയമില്ലപഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ സാംസ്കാരിക ബോധവും വളർന്നുവരേണ്ടതുണ്ട് എങ്കിൽ മാത്രമേ രാജ്യത്തിനും സമൂഹത്തിനും ഉപകരിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ വളർത്തി കൊണ്ടുവരാൻ സാധിക്കുകയുള്ളൂ സദാചാര ബോധ വത്കരണം എട്ട് ദിവസങ്ങളിൽ ഒതുക്കാതെ ഒരു തുടർ പരിപാടിയാണ് നടപ്പിലാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് . ഓരോ…
You May Have Missed
















