Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ഫ്ലാഗ് ഓഫ് കർമ്മം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ചടങ്ങിൽ മരിയൻ എൻജിനീയറിങ് കോളേജ് മാനേജർ ഫാദർ ഡോ. എ ആർ ജോൺ, ഫാദർ ജിം കാർവിൻ റോച്ച്, ഡോ. എ സാംസൺ, ഡോ. അബ്ദുൽ നിസാർ,  അഭിജിത്ത് ആർ പി എന്നിവർ സന്നിഹിതനായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ, മരിയൻ എൻജിനീയറിങ് കോളേജ്  ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മരിയൻ  എഡ്യൂസിറ്റിയിലേക്കുള്ള ഈ ബസ് സർവീസ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണപ്രദമാകും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!