Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നിരാലംബരുടെ പരിചാരകർക്ക് ആദരം നൽകി ആക്കുളം കേന്ദ്രീയ വിദ്യാലയയിലെ കുട്ടികൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരും നിർധനരുമായ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ആദരം. ആക്കുളം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും  സന്നദ്ധ സംഘടനയായ ഹെൽപ്പിങ് ഹാർട്സ് അംഗങ്ങളുമാണ് ജീവനക്കാരെ ആദരിക്കാനെത്തിയത്. വർഷങ്ങളായി നിരാലംബരായ രോഗികൾക്ക് ഭക്ഷണം നൽകുന്ന   മൈത്രി ലത അനൂപിനെയും സോഷ്യൽ വർക്കർമാരായ യേശുദാസ്, ഷിബു എന്നിവരെയും ആദരിച്ചു,
കൂടാതെ കെ ജി എൻ എയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന  സിസ്റ്റർ ലിനി പുതുശ്ശേരി ഡ്രസ്സ്‌ ബാങ്കിലേക്ക് ഡ്രെസ്സും ഡയപ്പറും ഇവർ സംഭാവന ചെയ്തു.
തിങ്കൾ പകൽ ഒന്നരയോടെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ്  സുനിൽകുമാർ വസ്ത്രങ്ങൾ ഏറ്റുവാങ്ങി.  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് നുനിൽകുമാർ,  ആർ എം ഒ ഡോ  കെ പി ജയപ്രകാശൻ,  ലേ സെക്രട്ടറി അനിൽകുമാർ, കെ ജി എൻ എ വെസ്റ്റ് ജില്ലാ സെക്രട്ടറി സുഷമ, കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം ആശ, ട്രഷറർ സുനിത, നേഴ്സിംഗ് സൂപ്രണ്ട് ശ്യാമില, സീനിയർ നേഴ്സിംഗ് ഓഫീസർ ഷാനിഫ, ഹെൽപ്പിങ് ഹാർട്സ് രക്ഷധികാരി ശ്രീലത,  പ്രതീഷ് കേന്ദ്രിയ വിദ്യാലയം ഹെഡ് മാസ്റ്റർ കെ വി ഷിബു, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ  പങ്കെടുത്തു

നിരാലംബ രോഗികളെ പരിചരിക്കുന്ന ജീവനക്കാർ ആദരവ് ഏറ്റുവാങ്ങിയപ്പോൾ 
2 ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സംഭാവന ചെയ്ത വസ്ത്രങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ ഏറ്റുവാങ്ങുന്നു
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!