Author: News Desk
-

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 3 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാവിലെ 9.30 ന് തിരുവനന്തപുരം…
-

വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ…
-

നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് WCC
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍സ്ഥാപക അംഗം വ്യത്യസ്ത മൊഴി നല്‍കിയതില്‍ ഒരു നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നെന്നും മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണെന്നും ഡബ്ല്യുസിസി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി
-

ശ്രീ പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത് ഇനി മറയൂര്‍ ചന്ദന മരങ്ങളുടെ തണല്‍
ശ്രീ പത്മനാഭസ്വാമിയുടെ തിരൂമുറ്റങ്ങളില്‍ മറയൂര്‍ ചന്ദന തൈകള്‍ വച്ച് പിടിപ്പിച്ചു. കിഴക്കും തെക്കും മൂറ്റങ്ങളിലായി പത്ത് ചന്ദന തൈകളാണ് നട്ടിട്ടൂള്ളത്. പരാന്ന ഭോജിയായ ചന്ദനമരത്തിന് ഒരു കാലം വരെ വളര്‍ന്നെത്താന്‍ മറ്റൊരു മരത്തിന്റെ സഹായം ആവശ്യമാണ്: ഇതിനായി പത്ത് നെല്ലി മര തൈകളും ചന്ദന തൈകൾക്കരുകിലായ് നട്ടിട്ടുണ്ട്. ഒരു ചന്ദനമരം നട്ട് മുപ്പത് വര്‍ഷം ആവുമ്പോള്‍ മാത്രമേ അതിൽ നിന്നും 25 ശതമാനം കാതല്‍ എങ്കിലും ലഭിക്കുകയുളളൂ. 20 വര്‍ഷമാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചന്ദനമരത്തിന്റെ ആയുസ്. ശ്രീപത്മനാഭസ്വാമി…
-

‘വിദ്യാജ്യോതി’ ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.
-

ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.
-

ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ആഗസ്റ്റ് 23ന്
ഭാരതീയ ജനതാ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല ശില്പശാല ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ 9.30 ന് ഭാരതിയ വിചാരകേന്ദ്രത്തിൻ വച്ച് സംഘടിപ്പിക്കുന്നു. ശില്പശാല മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
-

സേവാഭാരതി കേരള വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന്
ദേശീയ സേവാഭാരതി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന വാർഷിക പൊതുയോഗം 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 9: 30 മുതൽ വൈകീട്ട് 4 മണി വരെ പ്രസിഡണ്ട് ഡോ. രഞ്ജിത്ത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും അടുത്ത വര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്ത് ഭാവി പ്രവർത്തന പദ്ധതി അവതരിപ്പിക്കുന്നതോടൊപ്പം പ്രതിനിധികൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളും…
You May Have Missed
















