EDUCATION

നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു

വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് നടന്ന നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷപരിപാടി ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ശ്രീ സി ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ആർ സുനിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ വി ജെ ജോസഫ്, SPATO സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ എം മോഹനൻ, KEXA കൺവീനറായ ശ്രീ ഒ കെ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

കെൽട്രോണിന്റെ സുവർണ ജൂബിലി വ്യവസായ വകുപ്പും കെൽട്രോണും ചേർന്ന് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. ചരിത്രം എപ്പോഴും ഓർക്കുന്ന സംഭാവനകൾ അൻപതാം വർഷത്തിൽ കെൽട്രോണിൽ നിന്നും ഉണ്ടാകണം. മികച്ച പുതിയ ഉൽപ്പന്നങ്ങൾ കെൽട്രോൺ ഈ കാലയളവിൽ പുറത്തിറക്കണം അതിനായി ജീവനക്കാരും മാനേജ്‌മെന്റും ഉത്സാഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വർഷ ത്തിൽ 521.48 കോടി രൂപ കെൽട്രോണിന് വിറ്റുവരവ് നേടാനായി. 39 കോടി രൂപ ലാഭമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ആയിരം കോടി വിറ്റുവരവ് എന്ന ലക്ഷ്യം വേഗത്തിൽ നേടാൻ കഴിവുള്ള സ്ഥാപനമാണ് കെൽട്രോൺ. കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കാൻ നേതൃപരമായ പങ്ക് കെൽട്രോൺ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

കെൽട്രോൺ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ എൻ നാരായണമൂർത്തി സ്വാഗതം ആശംസിച്ചു. കെൽട്രോൺ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സൂര്യകുമാർ കെൽട്രോൺ ഡേ യുടെ ആമുഖം അവതരിപ്പിച്ചു. പ്രസിഡന്റ് ഫാത്തിമ സഹിന നന്ദി അറിയിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago