ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ ഗോവൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഗോവ@60 എന്ന പേരിലാണ് വജ്ര ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം 2021 ഡിസംബർ 19ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ രാംനാഥ് കോവിന്ദിന്റെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷൻ ആയിരുന്നു. വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ രാജ്യമെമ്പാടും നടത്താനാണ് തീരുമാനിച്ചത്. അഹമ്മദാബാദിൽ നിന്ന് ആരംഭിച്ച് രാജ്യത്തെ 6 പ്രധാന നഗരങ്ങളായ ഉദയ്പൂർ, വാരണാസി, മധുരൈ, തിരുവനന്തപുരം, മൈസൂരു എന്നിവിടങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
മധുരയ്ക്കുശേഷം തിരുവനന്തപുരത്താണ് മൂന്ന് ദിവസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 7 മുതൽ 9 വരെ മാൾ ഓഫ് ട്രാവൻകൂറിൽ ആണ് പരിപാടികൾ നടക്കുക. ഗോവയുടെ തനത് ഭക്ഷണം, സംഗീതം, നൃത്ത രൂപങ്ങൾ, സംസ്കാരം,
എന്നിവ നേരിട്ടറിയാൻ തിരുവനന്തപുരത്തെ ജനങ്ങൾക്ക് അവസരം ഉണ്ടാകും. ഗോവയിലെ പ്രധാന ബാൻഡുകളായ ക്ലിക്സസ്, സ്റ്റീൽ എന്നിവരുടെ ലൈവ് പെർഫോമൻസും തനത് നൃത്ത പരിപാടികളും കാണാം. ഗോവൻ കാർണിവലിലെ പ്രധാന ആകർഷണമായ കിംഗ് മോമോയുടെ പരേഡ് പരിപാടിക്ക് കൂടുതൽ മിഴിവേകും.
മോപ്പയിൽ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, വിവരസാങ്കേതിക രംഗത്തെ വളർച്ച, ടൂറിസത്തിന്റെ പുതിയ സാധ്യതകൾ, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്നിവയാണ് ഭാവിയിൽ ഗോവൻ സർക്കാർ പ്രധാനമായി ലക്ഷ്യം വെക്കുന്ന വികസന പ്രവർത്തനങ്ങൾ.
പോർച്ചുഗീസിൽ നിന്നും ഗോവയെ മുക്തമാക്കുന്നതിന് ജീവൻ നൽകി പോരാടിയ ധീര സ്വാതന്ത്ര സേനാനികൾക്ക് ആദരം അർപ്പിക്കുന്നതിനും ഈ മൂന്ന് ദിവസത്തെ പരിപാടി വിനിയോഗിക്കുകയാണ്.
പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍
Mr. Pandurang Talgaonkar |Joint Director | Department of Information and Publicity | Government of Goa
Mr. Ganesh Teli | Dy.Director, Department of Tourism | Government of Goa
Mr. Vishvesh Naik | Manager | Goa Tourism Development Corporation
Mr. Siddesh Samant | Information Assistant | Department of Information and Publicity. GOVERNMENT OF GOA.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…