BUSINESS

ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി

കൊച്ചി: പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവര്‍ അടക്കം 13 പേരില്‍ നിന്നായാണ് എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തിയത്. 2020ലാണ് ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ സ്വന്തമാക്കിയ എറണാകുളം സ്വദേശി രാഹുല്‍ മാമ്മന്റെ നേതൃത്വത്തില്‍ ഹീല്‍ എന്റര്‍പ്രൈസസ് ആരംഭിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം 500 കോടി രൂപയുടെ വില്‍പ്പനയാണ് ഹീല്‍ ലക്ഷ്യമിടുന്നത്. ക്ലീനിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഒറോക്ലീനക്സ്, ലോറ സോപ്പ്‌സ് തുടങ്ങിയ കമ്പനികളെ അടുത്തിടെയാണ് ഹീവല്‍ ഏറ്റെടുത്തത്. പുതിയ മൂലധനസമാഹരണം ഏറ്റെടുക്കലുകള്‍ക്കും വിപുലീകരണത്തിനുമായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കി.

ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍ ഇന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്. ശ്രീലങ്കയിലെ പ്രശസ്തമായ കുമാരി ഹെയര്‍ ഓയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ കേരള വിപണിയില്‍ എത്തിക്കാന്‍ ഹേമാസ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി ഈയിടെ കമ്പനി ധാരണയിലെത്തി. തൈക്കാട്ട് മൂസ് നാല്‍പാമര പ്രൊഡക്ടുകളും വിപണിയിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ബിസിനസ് വിപുലീകരണവുമായി മുന്നോട്ട് പോകുന്ന ഹീല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം, ജിസിസി രാജ്യങ്ങളില്‍ വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago