കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്മാരെ അനുമോദിച്ചു.
1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രതിമാസം ഒന്നര മില്ല്യണ്‍ ഇന്നര്‍ ഔട്ടര്‍ വെയറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും, ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റ് ഫാക്ടറിയും അറുന്നൂറ്റി അന്‍പതിലേറെ തൊഴിലാളികളും കമ്പനിക്കുണ്ട്.
സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഫിറ്റും, കംഫര്‍ട്ടും, ഗുണമേന്മയും പ്രധാനം ചെയ്യുന്ന അമ്പത്തിലധികം ബ്രാ, പാന്റീസ്, കാമിസോള്‍ മോഡലുകളാണ് പ്രാരംഭ ഘട്ടത്തില്‍ ‘ലേഡിഒ’ വിപണിയിലെത്തിക്കുന്നതെന്ന് ഡീഗോ അപ്പാരല്‍സ് മാനേജിംഗ് ഡയറക്ടര്‍ ദേവി ഗോപാലകൃഷ്ണന് പറഞ്ഞു.
കേരളത്തിലുടനീളം വിപണി വിപുലമാക്കാനും, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനമാരംഭിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഡീഗോ അപ്പാരല്‍സ് ചെയര്മാന് അശ്വത്ത് ഗോപാലകൃഷ്ണന് അറിയിച്ചു.
ഫാഷന്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള ‘ലേഡിഒ’ ഉല്പന്നങ്ങള് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കമ്പനി ഡയറക്ടര്‍ ജി. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. നേരത്തെ കൊച്ചിയിലും ലോഞ്ചിംഗ് നടത്തിയിരുന്നു.
ഡീഗോ അപ്പാരല്‍സ് ചെയര്മാന് അശ്വത്ത് ഗോപാലകൃഷ്ണന്, ഡയറക്ടര്‍ ജി. ഗോപാലകൃഷ്ണന്, എംഡി ദേവി ഗോപാലകൃഷ്ണന്, ടെക്സ്ഗ്ലോബല് എംഡി എല്‍ദോ മാത്യു, ഡയറക്ടര്‍ ജയകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ladyo.in
ഫോട്ടോ ക്യാപ്ഷന്‍:
വനിതകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ലേഡിഒ ഉത്പന്നങ്ങള്‍ കോഴിക്കോട് ദി ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡീഗോ അപ്പാരല്‍സ് ചെയര്മാന് അശ്വത് ഗോപാലകൃഷ്ണന്, മാനേജിങ് ഡയറക്ടര്‍ ദേവി ഗോപാലകൃഷ്ണന്, ഡയറക്ടര്‍ ജി ഗോപാലകൃഷ്ണന്, ഡീഗോ അപ്പാരല്‍സ് മാര്‍ക്കറ്റിംഗ് അസോസിയേറ്റായ ടെക്സ്ഗ്ലോബല് എം ഡി എല്‍ദോ മാത്യു, ഡയറക്ടര്‍ ജയകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…