BUSINESS

ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി കേരളാ ഓട്ടോമോബൈൽസ്

വ്യവസായ മന്ത്രി പി.രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ്, ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി. വ്യവസായ മന്ത്രി പി.രാജീവ് ഇ – കാർട്ട് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

“കേരള ഗ്രീൻ സ്ട്രീം” എന്ന പേരിലാണ് ഇലക്ട്രിക് പിക്ക് അപ്പ് വാനുകൾ പുറത്തിറക്കിയത്.
ഇ- കാർട്ട് വിഭാഗത്തിൽപ്പെട്ട പിക്കപ്പ് വാനുകൾ 300 കിലോ ഭാരം വഹിക്കും.
ഒരു തവണ ചാർജ്ജ് ചെയ്താൽ 90 കി.മീ. മൈലേജ് ലഭിക്കും. വീടുകളിലും, ചാർജിംഗ് സ്റ്റേഷനുകളിലും ചാർജ് ചെയ്യാവുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ നീക്ക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു. മികച്ച സർവ്വീസ് സൗകര്യങ്ങൾ ഏർപ്പെടുത്തി ഉപഭോക്താക്കൾക്ക് സേവനം ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.

1984 ൽ പ്രവർതമാരംഭിച്ച കേരള ഓട്ടോമോബൈൽ ലിമിറ്റഡ് ഇതുവരെ 1.25 ലക്ഷത്തോളം പെട്രോൾ, ഡീസൽ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിൽപന നടത്തി. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കെ.എ.എൽ വാഹനങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്.

2019 ൽ ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ഇലക്ട്രിക് ആട്ടോറിക്ഷകൾ നിരത്തിലിറക്കിയത് കെ.എ.എൽ ആണ്. അന്തരീക്ഷ മലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് അനുയോജ്യമാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും പിക്കപ്പ് വാനുകളും.

വിപണിയിലെത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പിക്കപ്പ് വാനുകൾക്ക് ഓർഡറുകൾ ലഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 5 വാഹനവും ഫറോക്ക് മുനിസിപ്പാലിറ്റി 3 വാഹനവും തവനൂർ, മാന്നാർ, മാരാരിക്കുളം ഗ്രാമ പഞ്ചായത്തുകളും വാഹനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ചടങ്ങിൽ മന്ത്രി പി.രാജീവിൽ നിന്ന് വാഹനങ്ങൾ ഏറ്റു വാങ്ങി. കൊച്ചി സ്മാർട്ട് മിഷൻ 2 വാഹനങ്ങൾ വാങ്ങി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന വിതരണക്കാരായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് മുഖേന 100 പിക്കപ്പ് വാഹനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി.

ഫ്ളാഗ് ഓഫ് ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. കെ.
ആൻസലൻ എം.എൽ.എ, കെ.എ.എൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി, മാനേജിംഗ് ഡയറക്ടർ പി.വി.ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

News Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

1 day ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

1 day ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago