BUSINESS

ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് എസ്യുവി  കാര്‍ സമ്മാനിച്ച് അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി

തിരുവനന്തപുരം: ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അല്‍ക്കസാര്‍ കാര്‍ സമ്മാനിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് (Accovet).

തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കര്‍ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ചുമതല വഹിക്കുന്ന അദ്ദേഹം ഫിനാന്‍സ് എക്‌സിക്യൂട്ടീവായാണ് കമ്പനിയില്‍ ആദ്യം ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് ഫിനാന്‍സില്‍ പതിനഞ്ചു വര്‍ഷത്തിലധികമുള്ള പ്രവര്‍ത്തന പരിചയമുണ്ട്. 

”മറ്റ് ജീവനക്കാര്‍ക്കൊപ്പം ശങ്കറിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും കൂടിയായപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കമ്പനി മികച്ച വളര്‍ച്ചയും ക്ലയന്റുകളുടെ എണ്ണത്തില്‍ വര്‍ധനവും രേഖപ്പെടുത്തി. ശങ്കറിനൊപ്പം മറ്റു ജീവനക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത് കൊണ്ട് തന്നെ ശങ്കറിനെ തെരഞ്ഞെടുക്കാന്‍ പ്രയാസപ്പെട്ടെങ്കിലും കമ്പനിയുടെ വളര്‍ച്ചയില്‍ ശങ്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നു.  ഈ രീതിയില്‍ ജീവനക്കാരെ പരിഗണിക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്കും, കൂടാതെ കമ്പനിയുടെ ഭാഗമാവാന്‍ താല്പര്യമുള്ളവര്‍ക്കും ഇത് ഒരു പ്രചോദനമാകും’, അക്കോവെറ്റ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ദാസ് ഹരിദാസ് പറഞ്ഞു.

‘അക്കോവെറ്റ് എന്നത് ഒരു കമ്പനി മാത്രമല്ല വലിയ സ്വപ്നങ്ങള്‍ നമ്മളെ കാണാന്‍ പഠിപ്പിക്കുന്ന ഒരിടം കൂടിയാണ്. ജൂനിയര്‍ ട്രെയിനി മുതല്‍ കമ്പനിയുടെ തലപ്പത്തുള്ളവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം അക്കോവെറ്റ് ഉണ്ടാകും. എന്റെ സ്വപ്ന സാക്ഷാത്കാര നിമിഷങ്ങളാണിത്’, സമ്മാനം വാങ്ങിയ ശേഷം ശങ്കര്‍ പറഞ്ഞു. 

2017-ല്‍ തിരുവനന്തപുരത്ത് 2 ജീവനക്കാരില്‍ നിന്ന് ആരംഭിച്ച അക്കോവെറ്റിന് ((Accovet)) ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ഉടനീളം മികച്ച ഉപഭോക്താക്കളും കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, രജിസ്‌ട്രേഷനുകള്‍, ഓഡിറ്റ്, ടാക്‌സേഷന്‍, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗല്‍ കംപ്ലയന്‍സസ്, അഷ്വറന്‍സ് സര്‍വീസസ്, ഐപിആര്‍ രജിസ്‌ട്രേഷന്‍, മറ്റ് കംപ്ലയന്‍സുകള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ കമ്പനി നല്‍കുന്നു. 

ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എന്‍ജിഒ, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകള്‍ക്ക് അക്കോവെറ്റ് സേവനങ്ങള്‍ നല്‍കി വരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൂല്യമുള്ള ഒരു പറ്റം ഫിനാന്‍സ് പ്രൊഫഷണല്‍സിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ (Accovet Foundation) എന്ന സ്ഥാപനവും അക്കോവെറ്റിന് കീഴിലുണ്ട്. പഠിക്കാന്‍ ആഗ്രഹമുള്ള എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഇത് വരെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും ജോലിയും ഫൗണ്ടേഷന്‍ വഴി നല്‍കിയിട്ടുണ്ട്.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

3 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago