സിയാലിന്റെ 7 മെഗാ പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്‌ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ ഉദ്‌ഘാടനവുമാണ് നടക്കുന്നത്. ഇംപോർട്ട് കാർഗോ ടെർമിനൽ, സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുന്നു.

സിയാലിന്റെ തന്നെ ഐ.ടി വിഭാഗം രൂപകൽപന ചെയ്‌ത ഡിജിയാത്ര സോഫ്ട്‍വെയർ ആഭ്യന്തര ടെർമിനൽ ഗേറ്റുകളിൽ പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തിര രക്ഷാ സംവിധാനം ആധുനികവൽക്കരിക്കുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭം. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചിന്റെ നിർമാണോദ്ഘാടനം. 12 കിലോമീറ്ററോളം വരുന്ന എയർപോർട്ടിന്റെ സുരക്ഷാമതിലിൽ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി.ഐ.ഡി.എസ്) സുരക്ഷാവലയം നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം. ഗോൾഫ് ടൂറിസം വികസനത്തിനായി റിസോർട്ടുകൾ, സ്പോർട്സ് സെന്റർ എന്നിവ സിയാൽ ഗോൾഫ് കോഴ്സിൽ നിർമിക്കുന്നു. അതിന്റെ പ്രവർത്തന ഉദ്‌ഘാടനം. സിയാൽ കാർഗോ ടെർമിനലിന് മുമ്പിലെ വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവുന്ന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ മാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.

ഉദ്‌ഘാടനം ചെയ്യപ്പെടുന്ന 7 മെഗാ പദ്ധതികൾ:- രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ -ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം-0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ-ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ ഉദ്ഘാടനം-അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം-ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ-ഗോൾഫ് റിസോർട്‌സ് & സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ.ചിത്രാവിവരണം: (ഉദ്‌ഘാടനം ചെയ്യപ്പെടുന്ന കൊച്ചി വിമാനത്താവളത്തിലെ ഇംപോർട്ട് കാർഗോ ടെർമിനൽ).

Web Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago