നാനൂറോളം സ്റ്റാളുകളും ഒന്‍പതുവേദികളുമായി കേരളീയം വ്യവസായ പ്രദര്‍ശന മേള

മേളയില്‍ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്‍. ഒന്‍പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന്‍ പ്രദര്‍ശന മേള നടക്കുക.ഭക്ഷ്യഉത്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍,ആഭരണങ്ങള്‍ തുടങ്ങി മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് വരെ പ്രദര്‍ശനത്തിലുണ്ടാവും.നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ട്രേഡ് ഫെയര്‍ നടക്കുന്നത്.സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.പുത്തരിക്കണ്ടം മൈതാനം,ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്, എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്,സഹകരണവകുപ്പ്, കുടുംബശ്രീ,പട്ടികവര്‍ഗ വികസന വകുപ്പ്,കൃഷി വകുപ്പ്, കയര്‍-കാഷ്യൂ-ഹാന്‍ഡ്‌ലൂം എന്നിവയുടെ പ്രദര്‍ശന വില്‍പന മേളയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഭക്ഷ്യ-പേപ്പര്‍ ഉല്‍പന്നങ്ങള്‍,കൈത്തറി,ഫാം ഉല്‍പന്നങ്ങള്‍,മാലിന്യ നിര്‍മാര്‍ജനം,സുഗന്ധവിളകള്‍, തേന്‍,മത്സ്യം,ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, പുനരുപയുക്ത ഊര്‍ജം,മെഡിക്കല്‍ ഇംപ്ലാന്റ്‌സ്,സൗരോര്‍ജ ഉപകരണങ്ങള്‍,കളിമണ്‍ പാത്രനിര്‍മാണം,ടെറകോട്ട,ക്‌ളേ മോഡല്‍,ജൂട്ട് ഉല്‍പന്നങ്ങള്‍,കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍,കൈകൊണ്ട് തുന്നിയ കുര്‍ത്തി,സാരി തുടങ്ങി നിരവധി ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ കേരളീയത്തില്‍ സജ്ജീകരിക്കും.കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകള്‍ ഉണ്ടാകും.ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്,എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നീ വേദികളില്‍ 50 സ്റ്റാളുകള്‍ വീതവുമാണുള്ളത്.വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകള്‍,ബാംബു മിഷന്റെ 25 സ്റ്റാളുകള്‍, കുടുംബശ്രീയുടെയും,പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അന്‍പതു സ്റ്റാളുകള്‍ വീതവും മേളയിലുണ്ടാകും. സ്വകാര്യസംരംഭകര്‍ക്കായി മൂന്നുപ്രദര്‍ശനവേദികാണ് ഉണ്ടാവുക.ഇവിടെ ഒരുക്കുന്ന അന്‍പതോളം വേദികളില്‍ അക്വേറിയം,ആഭരണങ്ങള്‍,കളിപ്പാട്ടങ്ങള്‍,ഗിഫ്റ്റുകള്‍ എന്നിവയുടെ പ്രദര്‍ശവും വില്‍പനയും നടക്കും. വ്യവസായ വാണിജ്യപ്രദര്‍ശനത്തിന്റെ വിജയത്തിനായി വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന

Web Desk

Recent Posts

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

21 hours ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

3 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

5 days ago

കാപ്പാ കേസ് പ്രതിയെ പോലിസ് വെടിവെച്ചു

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…

5 days ago

പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച് നടന്നു

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…

5 days ago

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…

1 week ago