കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ

മേളകളുമായി കേരളീയം ബ്രാൻഡഡ് ഫുഡ്ഫെസ്റ്റ്,സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്,പെറ്റ് ഫുഡ് ഫെസ്റ്റ്,ഫൈവ് സ്റ്റാർ ഫുഡ് ഫെസ്റ്റ് നാവിൽ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം അനന്തപുരിക്ക് വിരുന്നൊരുക്കുന്നത്. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ രുചിലോകം തീർക്കാനെത്തുന്നത്. തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദർശകർക്ക് ആസ്വദിക്കാനാവുന്ന തരത്തിൽ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിക്കൊണ്ട് കനകക്കുന്നിൽ നടക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ പ്രധാന ആകർഷണം. രാമശ്ശേരി ഇഡലി,അമ്പലപ്പുഴ പാൽപ്പായസം,തലശ്ശേരി ദം ബിരിയാണി,അട്ടപ്പാടി വന സുന്ദരി,പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഫെസ്റ്റിവൽ ഭക്ഷണ പ്രേമികൾക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എ.കെജി സെന്റർ മുതൽ സ്‌പെൻസർ ജംഗ്ഷൻ വരെയും സ്‌പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും. മാനവീയം വീഥിയിൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദർശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ അരങ്ങേറുക. പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്‌നിക് ഭക്ഷ്യമേള,കുടുംബശ്രീ ഭക്ഷ്യമേള,പാലുംപാലുൽപ്പന്നങ്ങളും,മത്സ്യവിഭവങ്ങൾ എന്നിവയുടെ ഭക്ഷ്യമേള,സഹകരണവകുപ്പ്,കാറ്ററിംഗ് അസോസിയേഷൻ എന്നിവയുടെ ഭക്ഷ്യമേള,വളർത്തുമൃഗങ്ങൾക്കായുള്ള പെറ്റ് ഫുഡ്‌ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്. ഇവയ്ക്കു പുറമേ കനനകക്കുന്നിലെ സൂര്യകാന്തിയിൽ പാചകമത്സരവും വ്‌ളോഗർമാരുമായുള്ള ചർച്ചയും സംഘടിപ്പിക്കും.ഫുഡ് വ്‌ളോഗർമാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്‌ളോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുന്നു. കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി ഒക്ടോബർ 10 വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ.എ. റഹീം എം.പി,കമ്മിറ്റി കൺവീനറായ കെ.ടി.ഡി.സി. എം.ഡി. ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago