ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്.

”കെഎഎൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും,  റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും. അതിനായി റെഡി അസിസ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ അവരുടെ സേവനം 90 ശതമാനം മേഖലകളിലും ലഭ്യമാണ്”, ആരെൻഖ് സിഇഒ വി ജി അനിൽ പറഞ്ഞു. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരും വിധമാണ് ആരെൻഖിന്റെ പദ്ധതികൾ. അതിന്റെ ഭാഗമായിട്ടാണ് നിലവിൽ ഇത്തരത്തിൽ ഒരു ചുവടു വയ്പ്പിന് ആരെൻഖുമായുള്ള സഹകരണം കെഎഎല്ലിനെ പ്രപ്തമാക്കിയത്. ഇന്ത്യൻ വാഹന വിപണി രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആരെൻഖും കെഎഎല്ലുമായുള്ള സംയുക്ത പ്രയത്നത്തിലൂടെ സാധിക്കും.

ആരൻഖിന്റെ മികച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് കെഎഎല്ലിന് ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കാൻ സാധിച്ചത്. ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയിൽ മങ്ങൽ ഏറ്റിരുന്നു. എന്നാൽ ഇപ്പോൾ ആരെൻഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്ന് കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു.

യുപിഎസ്, സോളാർ  ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ് വളരെ ദീർഘവീക്ഷണത്തോടുകൂടിയാണ് ഒരു ഘട്ടത്തിൽ ഇലക്ട്രിക്ക് ബാറ്ററികളുടെ നിർമ്മാണ-വിതരണത്തിലേക്ക് തിരിഞ്ഞത്. പ്രരംഭഘട്ടത്തിലെ ദീർഘവീഷണവും നിരന്തരമായ പ്രയത്നവുമാണ് തുടർന്ന് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപിക്കാൻ ആരൻഖിനെ പ്രാപ്തമാക്കിയത്. അതിന്റെ ഭാഗമായി ലൂക്കാസ് ടിവിഎസിൽ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാൻ എന്നിവയ്ക്ക് വേണ്ടി 1 മുതൽ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകൾ, കണ്ട്രോളറുകൾ എന്നിവ വിതരണം ചെയ്യുവാനും കരാറിൽ ഏർപ്പെട്ടതും നിരവധി നേട്ടങ്ങളിൽ ഒന്നുമാത്രം. ഇത്തരത്തിൽ വരും വർഷങ്ങളിലും ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ആരെൻഖിന്റെ ഇനിയങ്ങോട്ടുള്ള ഓരോ പദ്ധതികളും.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

2 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago