Block Title

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്ളോഗർമാർ

മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയിലാണ് പ്രമുഖ ഫുഡ് വ്ളോഗർമാർ ഭക്ഷ്യമേള കൊഴുപ്പിക്കാൻ വൈവിധ്യമാര്‍ന്ന ആശയങ്ങൾ പങ്കുവെച്ചത്.

കേരളത്തിന്‍റെ കലയും സംസ്കാരവും സാമൂഹിക പുരോഗതിയിലെ നാഴികക്കല്ലുകളും കൊണ്ട് ലോകത്തിന് വിരുന്നൂട്ടുന്ന കേരളീയത്തിൽ രുചിപ്പെരുമയും അവിഭാജ്യഘടകമായതു കൊണ്ടാണ് തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളില്‍ വരെയുള്ള രുചി വൈവിധ്യങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനകീയവത്കരിച്ച വ്ളോഗർമാരെ ഫുഡ് ഫെസ്റ്റ് കമ്മിറ്റി വിളിച്ചു ചേർത്തത്. ഒരു സംസ്ഥാന സര്‍ക്കാര്‍ ഫുഡ് വ്ളോഗര്‍മാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുകയാണ്. കേരളത്തിന്‍റെ പെരുമയും കരുത്തും ലോകത്തെ വിളിച്ചറിയിക്കുന്ന കേരളീയത്തിന്‍റെ വിജയത്തില്‍ വ്ളോഗര്‍മാരുടെ പങ്കാളിത്തവും ഇടപെടലും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയർമാന്‍ എ.എ. റഹീം എം.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അട്ടപ്പാടി വനസുന്ദരി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെയുള്ള കേരളത്തിന്‍റെ തനത് വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്‍റെ തുടക്കമായിരിക്കും കേരളീയത്തിലെ 11 വേദികളില്‍ നടക്കുന്ന വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്. മാനവീയം വീഥിയില്‍ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കും. കേരളീയം നടക്കുന്ന എല്ലാദിവസവും ഒരു വേദിയില്‍ ഒരു പ്രമുഖ ഫുഡ് വ്ളോഗറുടെ ലൈവ് ഷോയുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്ക് അടക്കം പങ്കെടുക്കാന്‍ കഴിയുംവിധം പാചക മല്‍സരവും നടക്കും.
50 ഓളം വ്ളോഗര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഗോത്രവിഭവങ്ങള്‍ക്ക് വേദിയൊരുക്കുക, മണ്‍മറയുന്ന വിഭവങ്ങളുടെ ചേരുവകള്‍ രേഖപ്പെടുത്തി വെക്കുക, ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ചേരുവകള്‍ വിതരണം ചെയ്യുന്ന കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ വ്ളോഗര്‍മാര്‍ പങ്കുവെച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് സാധ്യമായവ ഉടന്‍ നടപ്പാക്കുമെന്ന് ചര്‍ച്ച സമാഹരിച്ചുകൊണ്ട് എ.എ. റഹീം എം.പി പറഞ്ഞു. കെടിഡിസി മാനേജിംഗ് ഡയറക്ടറും ഫുഡ് കമ്മിറ്റി കൺവീനറുമായ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടറും കേരളീയം സ്വാഗതസംഘം കണ്‍വീനറുമായ എസ്. ഹരികിഷോർ, ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയും ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്ററുമായ സജിത് നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാൻഡഡ് ഭക്ഷ്യമേള കൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷൻ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകൾ കൂടി കേരളീയത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.

News Desk

Recent Posts

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

2 days ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

2 days ago

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

3 days ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

5 days ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

6 days ago