Categories: BUSINESSNATIONALNEWS

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാമത്.

ക്രിസ് ഗോപാലകൃഷ്ണൻ, ജോയ് ആലുക്കാസ് എന്നിവർ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യ നൂറിൽ.

മുംബൈ/ കൊച്ചി: ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലിയും, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായാണ് രണ്ടാമത്. 1319 കോടിപതികളുടെ റാങ്കിങ്ങുമായി ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിലാണ് ആദ്യ അമ്പതിലെ മലയാളി തിളക്കം. പട്ടികയിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46.

ലുലു ഗ്രൂപ്പ് ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനിടെയാണ് യൂസഫലി ഏറ്റവും സമ്പന്നനായ ആഗോള മലയാളിയായി മുന്നേറ്റം തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഡോക്ടറായ ഷംഷീർ വയലിൽ പട്ടികയിലെ യുവ സമ്പന്നരുടെ മുൻനിരയിലാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു.

31,000 കോടി രൂപയുടെ ആസ്തിയുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് സമ്പന്ന മലയാളികളിൽ മൂന്നാം സ്ഥാനത്ത്. ദേശീയ റാങ്കിൽ 53 -ാം സ്ഥാനം. ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (റാങ്ക് 68), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 26,000 കോടി (റാങ്ക് 76) എന്നിവരാണ് ആദ്യ 100ൽ ഇടം നേടിയ മറ്റു മലയാളികൾ.

ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തിയ ഈ വർഷത്തെ ഇന്ത്യൻ സമ്പന്ന പട്ടികയിൽ ആയിരം കോടിയിലധികം ആസ്തിയുള്ള 1,319 പേരാണുള്ളത്. ഇതിലുൾപ്പെട്ട മറ്റു മലയാളികളും ആസ്തിയും ഇങ്ങനെ:

പിഎൻസി മേനോൻ & ഫാമിലി, ശോഭ ഗ്രൂപ്പ് (18,300 കോടി), എസ് ഡി ഷിബു ലാൽ, ഇൻഫോസിസ് സഹസ്ഥാപകൻ (17,700 കോടി), ടിഎസ് കല്യാണരാമൻ & ഫാമിലി, കല്യാൺ (16,900 കോടി), തോമസ് കുര്യൻ, ഗൂഗിൾ ക്ലൗഡ് (15,800 കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി & ഫാമിലി, വി ഗാർഡ് (10,700 കോടി), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), സാറ ജോർജ് & ഫാമിലി, മുത്തൂറ്റ് ഗ്രൂപ്പ് (10,300 കോടി), ജോർജ് ജേക്കബ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ജോർജ് തോമസ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ഫൈസൽ കോട്ടികോളൻ, കെഇഎഫ് ഹോൾഡിങ്‌സ് (9,500 കോടി), എംപി രാമചന്ദ്രൻ, ജ്യോതി ലബോറട്ടറ്റീസ് (7,800 കോടി), റാഗി തോമസ്, സ്പ്രിങ്ക്ളർ (7,300 കോടി), അഹമ്മദ് എംപി, മലബാർ ഗ്രൂപ്പ് (6,900 കോടി), ഡോ. ആസാദ് മൂപ്പൻ & ഫാമിലി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (6,800 കോടി), ടോണി തോമസ്, സോഹോ സഹ സ്ഥാപകൻ (6,000 കോടി), വിപി നന്ദകുമാർ, മണപ്പുറം ഫിനാൻസ് (5,300 കോടി), വികെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ് (4,400 കോടി), ആലുക്ക വർഗീസ് ജോസ് & ഫാമിലി, ജോസ് ആലുക്കാസ് (4,300 കോടി), ജഹാങ്കീർ റാവുത്തർ & ഫാമിലി, നെസ്റ്റ് ഗ്രൂപ്പ് (2,100 കോടി), അബ്ദുൽ സലാം കെപി, മലബാർ ഗ്രൂപ്പ് (2,000 കോടി), വിദ്യ വിനോദ്, സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ (1,800 കോടി), മായൻ കുട്ടി സി, മലബാർ ഗ്രൂപ്പ് (1,800 കോടി), ഗോകുലം ഗോപാലൻ & ഫാമിലി, ഗോകുലം ഗ്രൂപ്പ് (1,700 കോടി), തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (1,600 കോടി), തോമസ് ജോർജ് മുത്തൂറ്റ് (1,600 കോടി), തോമസ് ജോണ് മുത്തൂറ്റ് (1,600 കോടി), രാജീവ് ചന്ദ്രശേഖർ, ജൂപിറ്റർ കാപിറ്റൽ (1,200 കോടി).

News Desk

Recent Posts

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…

18 hours ago

നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് (ACEN) – അനന്ദ് ടെക്നോളജീസ് ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു…

1 day ago

സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു

PMG തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസറുടെ മുമ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ്…

4 days ago

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…

2 weeks ago

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

3 weeks ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

3 weeks ago