കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചു. ബിംബിസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി. എ അബ്ദുല്‍ ഗഫൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദിവസേന പുതിയ ക്രീമുകള്‍ ഉപയോഗിച്ചും 100% വെജിറ്റേറിയനുമായാണ് ഐസ്‌ക്രീം നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ടോപ്പിംഗ്‌സും, ഫ്‌ളേവേഴ്‌സും ഉപയോഗിച്ച് മില്‍ക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്‌ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്‌റീസ്, സണ്‍ഡേസ് എന്നീ വെറൈറ്റികളിലാണ് ഐസ്‌ക്രീം ലഭ്യമാക്കുന്നത്. 75 രൂപ മുതലുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ ഈ ഷോറൂം വഴി ലഭ്യമാകും.
പാട്ടുപാടിയും, ഡാന്‍സ് ചെയ്തും ഉപഭോക്താക്കളെ വിസ്മയിപ്പിച്ചാണ് ഐസ്‌ക്രീം ക്രൂ തല്‍സമയം ഐസ്‌ക്രീം നിര്‍മ്മിക്കുന്നത്. ടേബിള്‍സ് ഇന്ത്യയുടെ കീഴിലുള്ള യുഎസ് ഐസ്‌ക്രീം ബ്രാന്‍ഡാണ് കോള്‍ഡ് ക്രീമറി. ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റാണ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചത്, പനമ്പള്ളി നഗറിലും, കൊച്ചി , തിരുവനന്തപുരം ലുലു മാളുകളിലുമാണ് കേരളത്തിലെ മറ്റ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സൗദ ഗഫൂര്‍, ടേബിള്‍സ് വൈസ് പ്രസിഡന്റ് സാജന്‍ അലക്‌സ്, ടേബിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുമന്ത ഗുഹ, ലുലു ഫിനാള്‍ഷ്യല്‍സ് ഡയറക്ടര്‍ മാത്യു വിളയില്‍, ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമിറ്റത്തൊടി, ടേബിള്‍സ് ഡിജിഎം അരുണ്‍ സി.എസ്. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…