വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു

വിശക്കുന്നവര്‍ക്ക് അന്നവുമായി പ്രാഞ്ചിയേട്ടന്‍സ് അടുക്കളആരംഭിച്ചു

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമായി എല്ലാദിവസവും ഇവിടെ ലഭിക്കും

കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും(12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും.

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ് എല്ലാവരും മാതൃകയാക്കേണ്ടാതാണെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പറഞ്ഞു. സമൂഹ നന്മയ്ക്കായി എന്നും നിലകൊള്ളുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ സാരഥിയുമായ ഷിബു ഫ്രാന്‍സിസ് ചമ്മിണിയും ആരംഭിച്ച പ്രാഞ്ചിയേട്ടന്‍സ് അടുക്കള മറ്റുള്ളവരും മാതൃകയാക്കി മുന്നോട്ട് വരികയാണെങ്കില്‍ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടി വരില്ലന്ന് എറണാകുളം എംഎല്‍എ ടി. ജെ വിനോദ് പറഞ്ഞു. 

”വിശപ്പില്ലാത്ത കേരളം എന്ന പദ്ധതി കേരള സര്‍ക്കാരിന് തന്നെയുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാഞ്ചിയേട്ടന്‍സ് അടുക്കള ഊര്‍ജ്ജം പകരും. പ്രാഞ്ചിയേട്ടന്‍സ് അടുക്കള തുടങ്ങാന്‍ മനസ് കാണിച്ച ചമ്മണികോടത്ത് കുടുംബത്തിനും ഷിബു ഫ്രാന്‍സിസ് ചമ്മിണിക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു”, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജില്ല പ്രസിഡന്റ് കൂടിയായ സിഎന്‍ മോഹനന്‍ വെണ്ണല ഉദ്യാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.         

”14 ദിവസം കൊണ്ടാണ് 3000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ഞങ്ങള്‍ ഇതിനായി ഒരുക്കിയത്. പരേതനായ എന്റെ അപ്പച്ചന്‍ ഫ്രാന്‍സിസ് ചമ്മണിയുടെ ജന്മദിനത്തില്‍ തന്നെ ഈ സംരംഭം ആരംഭിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ തന്നെ 250ഓളം ആളുകള്‍ക്ക് ഇവിടെ നിന്ന് ഭക്ഷണം കൊടുക്കുന്നതിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എന്റെ സ്ഥാപനത്തില്‍ തന്നെ മുന്നൂറോളം ജീവനക്കാര്‍ ഉണ്ട്. അവരുടെ ജീവിതത്തിലെ ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ചടങ്ങുകള്‍ പുറത്ത് ആഘോഷിക്കാതെ ഇവിടെ പാവങ്ങള്‍ക്ക് അന്നം കൊടുക്കാന്‍ അവര്‍ തയ്യാറാണ്. എന്റെ കുടുംബവും ജീവനക്കാരുമാണ് ഇത്‌പോലൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ ശക്തി”, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി പറഞ്ഞു.

ഫാ. തോമസ് പുളിക്കല്‍, ഫാ. ജോജി കുത്ത്കാട്ട്, ഫാ. ബാബു വാവക്കാട്ട്, ഫാ. ജോഷി നെടുംപറമ്പില്‍, 46-ാം ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ ബി ഹര്‍ഷല്‍, കാക്കനാട് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സാബു ജോര്‍ജ്, കലൂര്‍ വിജ്ഞാനോദയ വായനശാല പ്രസിഡന്റ് പി. എ. സ്റ്റീഫന്‍, സിനിമ സീരിയല്‍ താരം ഗിന്നസ് പ്രസാദ്, സാലി ഷിബു, ബേബി ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ചമ്മണി, ആഷ്‌ലിന്‍ ഷിബു, അലന്‍ ഷിബു   തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

News Desk

Recent Posts

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…

7 hours ago

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

1 day ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

2 days ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

2 days ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

2 days ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

2 days ago