സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു.
ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു.
ജാഗ്രതയോടെ ഡിജിറ്റൽ വ്യാപാരം, ഓൺലൈനായി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക, സുരക്ഷിതമായ വെബ്‌സൈറ്റുകളും വ്യാപാര രീതികളും സ്വീകരിക്കുക, പരസ്യങ്ങളാൽ വഞ്ചിക്കപ്പെടാതിരിക്കുക, എന്നീ ആശയങ്ങളാണ് പോസ്റ്റർ പങ്കുവെക്കുന്നത്. പൊതുവിതരണ രംഗത്ത് സംസ്ഥാന സർക്കാറിന്റെ മുന്നേറ്റങ്ങളും , ഉപഭോക്തൃ ബോധവൽക്കരണ ആശയങ്ങളും ഉൾപ്പെടുത്തിയ ‘ദർപ്പണം’ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വസന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗൺസിലർ സിന്ധു കൃഷ്ണകുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ.ഡി.സജിത് ബാബു, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ വി. കെ അബ്ദുൽ കാദർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…