സ്‌കുസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത്.

തൃശൂര്‍, ജനുവരി 19, 2024: ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്‌സിക്കിളുകൾ തല്‍ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്‌കൂസോ ഐസ് ‘ഒ’ മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ ‘ലൈവ് പോപ്‌സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡെസേർട് കഫേ’ തൃശൂരിൽ തുറന്നു. രാജ്യത്തെ ഇരുപത്തി നാലാമത്തെ ഷോപ്പാണ് സാംസ്‌കാരിക നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നയ്ക്കനാല്‍ സിറ്റി സെന്റർ ഇനി ഐസ്‌ക്രീം വിഭവങ്ങളുടെ പൂരപ്പറമ്പായി മാറും. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണാർത്ഥം പഞ്ചസാര അളവ് നന്നേ കുറച്ചാണ് സ്‌കൂസോ ഐസ് ‘ഒ’ മാജിക് ഐക്‌സ്‌ക്രീമുകൾ തയ്യാറാക്കുന്നത്.

ലൈവ് പോപ്സിക്കിള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സ്‌കൂസോ ഐസ് ‘ഒ’ മാജിക് ആണ്. ഉപഭോക്താക്കള്‍ തങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് നൽകിയാൽ പോപ്സിക്കിളുകൾ മിനിറ്റുകള്‍ക്കുള്ളില്‍ തത്സമയം തയാറാക്കുന്ന കലാവിരുന്നിന് സാക്ഷ്യം വഹിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന ഫലങ്ങളുടെ രൂചിയിലുള്ള പോപ്‌സിക്കിളുകൾ സ്‌കൂസോ ഐസ് ‘ഒ’ മാജിക് തത്സമയം തയ്യാറാക്കി നൽകും. ഇവ കൂടാതെ, വാഫിളുകൾ, പാൻകേക്കുകൾ, ഡെസേർട് കേക്കുകൾ, സണ്ഡേ തുടങ്ങിയ മറ്റു രുചികരമായ വിഭവങ്ങളും ഉപഭോക്താവിന്റെ താത്പര്യം അനുസരിച്ചു ലഭ്യമാക്കും.

ആരോഗ്യമുള്ള ജനത എന്ന ദൗത്യമാണ് സ്‌കൂസോ ഐസ് ‘ഒ’ മാജിക്കിനെ നയിക്കുന്നത്. അതുകൊണ്ട് തന്നെ 100% പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനും ശീതീകരിച്ച മധുരപലഹാര മേഖലയിലെ വൈദഗ്ധ്യത്തിന്റെയും പുതുമയുടെയും പര്യായമായ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വ്യാപകമായ അംഗീകാരം നേടാനും സ്‌കൂസോ ഐസ് ‘ഒ’ മാജിക് ലക്ഷ്യമിടുന്നു. രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും ഉപയോഗിക്കാതെ വൈവിധ്യമാർന്ന പഴങ്ങളില്‍ നിന്ന് തയ്യാറാക്കിയ പോഷകസമൃദ്ധമായ ഡെസേർട്ടുകളാണ് സ്‌കൂസോ ഐസ് ‘ഒ’ മാജിക് അവതരിപ്പിക്കുന്നത്. പാക്കിംഗ് കാരണം ഉണ്ടാകുന്ന മാലിന്യം പരമാവധി കുറച്ച് പരിസ്ഥിതി നാശം പരമാവധി ചെറുക്കാനും സൂക്ഷ്മമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സംരംഭങ്ങള്‍ സ്ക്കൂസോ സജീവമായി പിന്തുടരുന്നു. ഉപഭോക്തൃ സുരക്ഷയും പരിസ്ഥിതി സൗഹൃദവും ഉറപ്പുനല്‍കുന്ന, ഭക്ഷ്യയോഗ്യ വസ്തുക്കൾ ഉൾപ്പെടുത്തി അരി അധിഷ്ഠിതമായ സ്‌ട്രോയും കമ്പനി അവതരിപ്പിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.

‘സവിശേഷവും പ്രകൃതിദത്തവുമായ ശീതീകരിച്ച മധുരപലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള ദൈനംദിന യാത്ര എന്റെ അഭിനിവേശം വര്‍ദ്ധിപ്പിക്കുന്നു. തൃശ്ശൂരില്‍ ഞങ്ങളുടെ ഉദ്ഘാടന ഔട്ട്ലെറ്റ് തുറന്നു എന്നത് ഞങ്ങള്‍ക്ക് വലിയ ആവേശമാണ്. ഞങ്ങളുടെ ലൈവ് പോപ്സിക്കിള്‍ കണ്‍സെപ്റ്റിലൂടെയും നാവില്‍ കൊതിയൂറുന്ന മധുരപരഹാരങ്ങളുടെ വലിയ ശേഖരത്തിലൂടെയും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ സ്‌കൂസോ ഐസ് ‘ഒ’ മാജിക്കിന്റെ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഫര്‍ഹാന്‍ പറഞ്ഞു. 100% പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതിനും സുസ്ഥിരമായ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത അസാധാരണമായ അഭിരുചികളോടും പരിസ്ഥിതി ബോധത്തോടുമുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് അടിവരയിടുന്നു. സന്തുഷ്ടവും ഉത്തരവാദിത്തവുമുള്ള ഒരു നാളെയിലേക്കുള്ള പാത ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്. രുചികരമായ ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരൂ, അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗൃഹാതുരത്വമുണര്‍ത്തുന്ന ലൈവ് പോപ്സിക്കിള്‍ ആശയത്തിലൂടെയും ഡെസേര്‍ട്ട് കഫേയിലൂടെയും മധുര പ്രേമികള്‍ക്ക് സന്തോഷം പകരാനുള്ള അവസരമാണിത്’, കമ്പനിയുമായുള്ള സഹകരണത്തില്‍ ആവേശം പ്രകടിപ്പിച്ച് ലാ മകാസി എന്റര്‍പ്രൈസസില്‍ നിന്നുള്ള ഫ്രാഞ്ചൈസി യൂണിറ്റ് പാര്‍ട്ണര്‍ മുരളീധരന്‍ വി.സി റാം, മേഘാ മുരളീധരൻ എന്നിവർ അഭിപ്രായപ്പെട്ടു. ‘യുവതലമുറയ്ക്ക് സ്‌കൂസോയില്‍ നിന്നുള്ള സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ മധുരവിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത് കേവലം ആഹ്ളാദകരമായ അനുഭവം സൃഷ്ടിക്കുക മാത്രമല്ല, അവരുടെ മൊത്തത്തിലുള്ള സന്തോഷത്തിന് പിന്തുണ നല്‍കുകയും ആരോഗ്യപരമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഏറെ സന്തോഷം പ്രതീക്ഷിച്ചു കൊണ്ടാണ് ഞങ്ങളുടെ സവിശേഷമായ വാഗ്ദാനങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് നല്‍കുന്നത്. പുതിയ സ്‌കൂസോ ഐസ് ‘ഒ’ മാജിക് ഔട്ട്ലെറ്റ് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മധുരപലഹാര പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറുമെന്ന് ഉറപ്പുണ്ട്,’ അവർ പറഞ്ഞു.

ഉയര്‍ന്ന ഗുണമേന്മയും പുതുമയും ഉള്ള ആരോഗ്യകരമായ ചേരുവകള്‍ ഉപയോഗിച്ച് സൂക്ഷ്മമായി തയ്യാറാക്കിയ, വെജിറ്റേറിയന്‍ മെനു ആസ്വദിക്കാന്‍ മധുരപലഹാര പ്രേമികള്‍ക്ക് ഇനി സ്‌കൂസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേയിലേക്ക് പോകാം. തൃശൂർ നായ്കനാൽ സ്വരാജ് റൗണ്ട് സിറ്റി സെന്ററിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള 36/4071-1 നമ്പർ ഷോപ്പിലാണ് സ്‌കൂസോ ഐസ് ‘ഒ’ മാജിക് ഡെസേര്‍ട്ട് കഫേ സ്ഥിതി ചെയ്യുന്നത്.

News Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago