കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരമാണ് ലഭിച്ചത്.
കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോര്‍ജ്ജ് സാമുവല്‍, എംഡി ആന്‍ഡ്ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എക്സി. ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വകുപ്പ് നടപ്പിലാക്കി വരുന്നു.
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…