കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്‍ട്ടിന്‍ അസോസിയേറ്റ്‌സാണ്.
പാലാരിവട്ടത്തെ പുതിയ എക്‌സ്പീരിയന്‍ സെന്ററിലൂടെ നൂതന ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് ഉത്പന്നങ്ങളുടെ മേന്മ കൊച്ചി നിവാസികള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും കൊച്ചിയുടെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നതെന്ന് നദീം പട്‌നി പറഞ്ഞു.
ദീര്‍ഘനാളായി ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ബ്രന്‍ഡായ ബ്ലും ഇന്ത്യയെ കൊച്ചിയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനി മുതല്‍ ലോക നിലവാരത്തിലുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ്‌സ് കൊച്ചി നിവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ വാങ്ങുവാന്‍ ഡെനി മാര്‍ട്ടില്‍ അസ്സോസിയേസ് സ്ഥാപകന്‍ സജി ജോസ് പറഞ്ഞു.
ഓസ്ട്രിയയിലെ വോറാള്‍ബെര്‍ഗില്‍ കമ്പനിയുടെ എട്ട് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, പോളണ്ട്, ബ്രസീല്‍, ചൈന, യുഎസ്എ എന്നിവിടങ്ങളില്‍ ഉത്പാദന യൂണിറ്റ് പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ 33 അനുബന്ധ സ്ഥാപനങ്ങളും റെപ്രസെന്റേറ്റീവ് ഓഫിസുകളുമുള്ള ബ്ലും 120-ലധികം രാജ്യങ്ങളിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ക്കും അംഗീകൃത ഡീലര്‍മാര്‍ക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…