എയർ കേരളയ്‌ക്ക്‌ പ്രവർത്തനാനുമതിയായി; സ്വപ്നം യാഥാർത്ഥ്യമാകുന്നു

ദുബായ്‌ :  എയർ കേരള വിമാന സർവീസിന്‌ പ്രവർത്തനാനുമതിയായി. സർവീസിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക്‌ മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്‌. മൂന്ന്‌ വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ്‌ കമ്പിനിക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്‌. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ്‌ എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. 
കേരളത്തിലേക്കുള്ള ആദ്യത്തെ പ്രാദേശിക വിമാന സർവീസായ എയർ കേരളയ്‌ക്ക്‌ പിന്നിലെ പ്രധാനികൾ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്‌, അയ്യൂബ്‌ കല്ലട എന്നിവരാണ്‌. വർഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സർവീസിന്‌ പ്രവർത്താനനുമതി കിട്ടിയപ്പോൾ കമ്പിനിയുടെ ചെയർമാൻ കൂടിയായ അഫി അഹമ്മദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ‘എയർ കേരള യാഥാർത്ഥ്യമാവുന്നതിന്‌ വേണ്ടി ഞാനും എന്റെ പങ്കാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു. ഇതിനിടെ പലരും ഈ സംരഭത്തെ തള്ളിക്കളയുകയും ഒരിക്കലും നടക്കാൻ പോകില്ല എന്ന്‌ പറഞ്ഞ്‌ പരിഹസിക്കുകയും ചെയ്തു. ഒരുപാട്‌ ദൂരം ഇനിയും പോകാനുണ്ട്‌ എങ്കിലും എൻഒസി ലഭിച്ചത്‌ വലിയൊരു ചവിട്ടുപടിയാണ്‌.’–- അഫി അഹമ്മദ്‌ പറഞ്ഞു.

ഒരുപാട്‌ കാലമായി എയർ കേരള പദ്ധതിയെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തോടെയാണ്‌ സർവീസിനായുള്ള പ്രവർത്തനങ്ങൾ സജീവമായത്‌. ഒരു ദശലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ച്‌ അഫി അഹമ്മദ്‌  https://airkerala.com/ എന്ന വെബ്‌സൈറ്റ്‌ സ്വന്തമാക്കിയതായിരുന്നു പദ്ധതിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. 

‘വിമാനങ്ങൾ വാങ്ങിക്കുക, എയർ ഓപ്പറേറ്റേഴ്‌സ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കുക എന്നീ കടമ്പകളാണ്‌ ഇനി കമ്പിനിക്ക്‌ കടക്കാനുള്ളത്‌. വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്ന മുഴുവൻ നിബന്ധനകളും ഉറപ്പാക്കേണ്ടതുമുണ്ട്‌’- എയർ കേരള വൈസ്‌ ചെയർമാൻ അയ്യുബ്‌ കല്ലട പറഞ്ഞു.  

 3 എടിആർ 72-600 വിമാനങ്ങളെ ഉപയോഗിച്ച്‌ തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തുകയും ചെയ്യും.  ഇത്രയും വിമാനങ്ങൾ സ്വന്തമാക്കിയതിന്‌ ശേഷം രാജ്യാന്തര സർവീസുകൾ ആരംഭിക്കുയും ചെയ്യും. 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കേരളയുടെ വരവ്‌ 350 ലധികം ആളുകൾക്ക്‌ തൊഴിൽ നൽകും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകൾക്ക്‌ പ്രോത്സാഹനമാകനും എയർ കേരളയ്‌ക്ക്‌ സാധിക്കുമെന്ന്‌ അധികൃതർ കരുതുന്നു.

News Desk

Recent Posts

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി…

1 day ago

വേങ്കവിള-വേട്ടംപള്ളി-മൂഴി ബസ് സർവീസ്, പനവൂരിലേക്കുള്ള രാത്രി സർവീസ് എന്നിവ പുനരാരംഭിക്കണം

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക്  ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി - മൂഴി സർവീസും,…

1 day ago

റിവർ ഇൻഡി  ഇലക്ട്രിക്  സ്കൂട്ടർ   തിരുവനന്തപുരത്ത് ഷോ റൂം തുറന്നു

തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ  റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ  ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി.…

1 day ago

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടര്‍ ഇനി  തിരുവനന്തപുരത്തും

ഇന്റൽ (Indel) ഓട്ടോമോറ്റീവ് എന്ന  ഓട്ടോമൊബൈൽ കമ്പനിയുടെ  റിവര്‍ ഇൻഡി( River Indie) എന്ന ഇലക്ട്രിക് സ്കൂട്ടര്‍  ഇനി  തിരുവനന്തപുരത്തും.…

3 days ago

രാജാ രവിവർമ്മയുടെ സ്മരണകൾക്ക് പ്രണാമമർപ്പിച്ച് മ്യൂസിക്കൽ ആൽബം

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത…

3 days ago

നാളെ മേയ് 7ന് രാജ്യത്തുട നീളം അപായ സൈറണുകൾ മുഴങ്ങും

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍…

3 days ago