കൊച്ചി: എസ്‌ഐപി ടോപ്പ്-അപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിന്‍. നിക്ഷേകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയില്‍ അര്‍ഹമായ വര്‍ദ്ധന നല്‍കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.നിശ്ചിത ഇടവേളകളില്‍ (പ്രതിമാസ, ത്രൈമാസ, മുതലായവ) ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു ജനപ്രിയ നിക്ഷേപ രീതിയാണ് എസ്‌ഐപി.
പദ്ധതി പണപ്പെരുപ്പം, മാറിയ ജീവിതശൈലി, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മുതലായ കാര്യങ്ങള്‍ മറികടന്നുകൊണ്ട് വരുമാനത്തിന് അനുസൃതമായി സമ്പാദ്യവും മുന്നോട്ടു കൊണ്ടു പോകാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് എസ്‌ഐപി ടോപ്പ്-അപ്പ് . വ്യക്തികള്‍ക്ക് വരുമാനത്തിന് തുല്യമായ രീതിയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ എസ്‌ഐപി ടോപ്പ് അപ്പിലൂടെ കഴിയുമെന്നും ഇതിലൂടെ നിക്ഷേപകര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടന്നുകൊണ്ട് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമെന്നും എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു. എസ്‌ഐപി ടോപ്പ്-അപ്പിലൂടെ എസ്‌ഐപി സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് നിക്ഷേപകരെ ബോധവത്കരിക്കുന്നതിലൂടെ സാമ്പത്തിക ഉത്തരവാദിത്തത്തെയും നിക്ഷേപത്തെയും കുറിച്ചുള്ള ആഖ്യാനം പുനഃക്രമീകരിക്കാന്‍ കഴിയുമെന്ന് ബോണ്‍ഹി ഡിജിറ്റല്‍ വൈസ് പ്രസിഡന്റ് സന്ദീപ് ശ്രീകുമാര്‍ പറഞ്ഞു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…