വിൻവേമാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്.

സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ,
ട്രെയിനിങ്ങുകൾ , ഡിജിറ്റൽമാർക്കറ്റിംഗ്, മൈൻഡ് മാസ്റ്ററി വർക്ഷോപ്പുകൾ, തൊഴിൽരഹിതരായവർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് [ winway mastery makers] നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്‌റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, ബെറ്റ ഗ്രൂപ്പ് ചെയർമാൻ ജെ രാജ്മോഹൻ പിള്ള, സെറീന ബോട്ടിക് ഫൗണ്ടർ ഷീല ജെയിംസ്, ബിഗ് ബോസ് സ്റ്റാർ ശോഭ വിശ്വനാഥ്,ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് .പി രാജ്, നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ ഷംന എസ്, സജീഷ് ആർ എൻ എന്നിവര്‍ പങ്കെടുത്തു.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago