വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം ഫോർട്ട് കൊച്ചിയിൽ
കൊച്ചി, 19 ആഗസ്ത് 2024: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ ബെർണാഡ് റോഡിൽ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളർത്തുനായ ജോയിയ്ക്കൊപ്പം ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് കൗതുകക്കാഴ്ചയായി.
ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്. വളർത്തു മൃഗങ്ങൾക്കുള്ള സേവനങ്ങൾക്കൊപ്പം അവയുടെ ഉടമസ്ഥർക്ക് ഗുണപരമായ സമയം ചിലവഴിക്കാൻ പാകത്തിലുള്ള പുസ്‌തകശാലയും കഫേയും ഒരു മേൽക്കൂരയ്ക്കു കീഴിൽ സമന്വയിപ്പിക്കുന്ന മികച്ച ഇടം സൃഷ്ടിക്കുക എന്നതാണ് ബോബോ എന്ന നൂതന സംരംഭം ലക്ഷ്യമിടുന്നത്. “വളർത്തുമൃഗങ്ങളുടെയും അവയുടെ ഉടമസ്ഥരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോബോ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ഒരിടം ആദ്യത്തേതാണ്,” ഈ സവിശേഷമായ ആശയത്തിന് പിന്നിലെ സംരംഭകയായ മിഥില ജോസ് പറഞ്ഞു.
വളർത്തുമൃഗങ്ങൾക്ക് ഇടപഴകാനും കളിക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലുള്ള അന്തരീക്ഷത്തിന് ഊന്നൽ നൽകിയാണ് ബോബോ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, വളർത്തുമൃഗങ്ങൾക്കായി പ്രഫഷണൽ ഗ്രൂമിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വളർത്തു നായ്ക്കൾക്കുള്ള ഒരു ആഡംബര സ്വീറ്റ്മുറി ഉൾപ്പെടെ, പൂച്ചകൾക്കും നായ്ക്കൾക്കും പ്രത്യേക താമസ സ്ഥലങ്ങൾ, വളർത്തുമൃഗങ്ങൾക്കായുള്ള ഉൽപന്നങ്ങളുടെ വിശാലമായ നിര എന്നിവ ബോബോയിൽ സജ്ജമാക്കിയിട്ടുണ്ട്. പുസ്‌തകങ്ങൾ, സ്റ്റേഷനറികൾ, കലാസാമഗ്രികൾ എന്നിവയുടെ വിശാലമായ ശേഖരവും ഇവിടെയുണ്ട്. പുസ്തകപ്രേമികൾക്കും വളർത്തുമൃഗ പ്രേമികൾക്കും ഒരുപോലെ മികച്ച ഒരിടമായി മാറ്റുകയാണ് ഈ സജ്ജീകരണങ്ങൾ. വളർത്തുമൃഗങ്ങൾക്കും അവയുടെ ഉടമസ്ഥർക്കും പ്രത്യേക പെറ്റ് മെനു അവതരിപ്പിക്കുന്ന ഒരു കഫേയും ഇവിടെ ഉണ്ട്.
“ബോബോ വെറുമൊരു വളർത്തുമൃഗ സംരക്ഷണ കേന്ദ്രമല്ല; വളർത്തുമൃഗങ്ങൾക്കായുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് പുസ്‌തക ശേഖരവും കഫെയും ആസ്വദിക്കാനുമുള്ള സവിശേഷമായ ഒരു സ്ഥാപനമാണ് ഫോർട്ട് കൊച്ചിയിലെ ബോബോ. വളർത്തുമൃഗങ്ങൾ, പുസ്‌തകങ്ങൾ, കഫേ എന്നിവയുടെ സംയോജനം വളർത്തുമൃഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ബന്ധത്തെ ആഘോഷിക്കുന്ന സവിശേഷ സ്ഥാപനമാണ് ഇത്,” മിഥില ജോസ് കൂട്ടിച്ചേർത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…