കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. സോളാര്‍ പാനല്‍ ഗ്രിഡിന്റെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഗുണനിലവാര പരിശോധനയ്ക്ക് ഉപഭോക്തൃ ബോധവത്കരണം അനിവാര്യമാണ്. ഭാരിച്ച വൈദ്യുതി ബില്‍ ഒഴിവാക്കുവാന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സോളാര്‍ എനര്‍ജി മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ ഇ.ക്യു ഇന്റല്‍ ഹോട്ടല്‍ താജ് വിവാന്തയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ മുന്‍ എം.പിയും ഇന്ത്യന്‍ സോളാര്‍ അസോസിയേഷന് പ്രസിഡന്റുമായ സി. നരസിംഹന്,അനര്‍ട്ട് അഡീഷണല്‍ ചീഫ് ടെക്നിക്കല്‍ മാനേജര്‍ ഡോ. അജിത് ഗോപി, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര് ഹരികുമാര്‍,കെഎസ്ഇബി പി.എം സൂര്യഘര്‍ പ്രോജക്ട് നോഡല്‍ ഓഫീസര്‍ നൗഷാദ് എസ്, കേരള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് സംസ്ഥാന മേധാവി സൂരജ് കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സസ്റ്റെയ്നബിലിറ്റി ആന്‍ഡ് ഡീകാര്ബണൈസേഷന്, യൂട്ടിലിറ്റി സ്കെയില്‍ സോളാര്‍, ഡിസ്ട്രിബ്യൂട്ടഡ് സോളാര്‍, മാനുഫാക്ചറിങ് ആന്‍ഡ് ടെക്നോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയില്‍ അദാനി സോളാര്‍ റീജിയണല്‍ മേധാവി പ്രശാന്ത് ബിന്ധൂര്, സോവ സോളാര്‍ സൗത്ത് മാര്‍ക്കെറ്റിങ് വി.പി സൗരവ് മുഖര്‍ജി തുടങ്ങിയ സോളാര്‍ എനര്‍ജി വ്യവസായ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ വര്‍ഷം സോളാര്‍ മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവര്‍ക്കുള്ള പുരസ്കാരവും വിതരണം ചെയ്തു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണാർത്ഥം ഒറ്റൂരിൽ നിർമ്മിച്ച 'വി.എസ്.അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയം' ഒ.എസ്. അംബിക എം.എൽ.എ…
കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീ മുഖ്യമന്ത്രി'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...' മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി…
തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫായ പുതുപ്പള്ളി…
നാലുവര്‍ഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…
തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ…
നെടുമങ്ങാട് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിസര്ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കായിക മേഖലയിലെ താരങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് ഭക്ഷ്യ…