വട്ടിയൂര്ക്കാവ് ഭാരതീയ വിദ്യാഭവന് സീനിയര് സെക്കന്ഡറി സ്കൂളിലെ സംരംഭകത്വ നിക്ഷേപ ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര് 25ന് രാവിലെ 10 .30 ന് സ്കൂള് ഓഡിറ്റോറിയത്തില് സെബി ഓള്ടൈംമെമ്പര് അശ്വനി ഭാട്ടിയ നിര്വഹിച്ചു. കുട്ടികള്ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം സംബന്ധിച്ച് അവബോധം ജനിപ്പിക്കുന്ന പ്രഭാഷണവും അദ്ദേഹം നടത്തി.
ചടങ്ങില് തിരുവനന്തപുരം കേന്ദ്ര ഓണററി ചെയര്മാന് ടി. ബാലകൃഷ്ണന് ഐഎഎസ് (റിട്ടയേഡ്) അധ്യക്ഷത വഹിച്ചു. സ്കൂള് പ്രിന്സിപ്പല് സുനില് ചാക്കോ സ്വാഗതമാശംസിച്ചു. മുന് എസ്.ബി.ഐ ചീഫ് ജനറല് മാനേജരും എസ്. ബി. ഐ. ചീഫ് അഡൈ്വസറു മായ എസ്. ആദി കേശവന് സംരംഭകത്വ-നിക്ഷേപ ക്ലബ് സംബന്ധിച്ച് പ്രഭാഷണം നടത്തി. തിരുവനന്തപുരം കേന്ദ്ര ഓണററി സെക്രട്ടറി എസ് ശ്രീനിവാസന് ഐ.എ.എസ്(റിട്ടയേര്ഡ്) മുഖ്യാതിഥിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. മിലന് സംരംഭക അവാര്ഡ് വിതരണവും അന്തര്ദേശീയ ചെസ്സ് പ്രതിഭയായ മാസ്റ്റര് ഗൗതം കൃഷ്ണയെ ആദരിക്കലും ചടങ്ങില് നടത്തി.
തിരുവനന്തപുരം കേന്ദ്ര ഓണററി അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോക്ടര്. ജി. എല്. മുരളീധരന്, ഓണററി വൈസ് ചെയര്പേഴ്സണ് ഡോക്ടര്. പുഷ്പ. ആര്. മേനോന്, ഓണററി ട്രഷറര്, എസ്. സുരേഷ് (സി.എ) എന്നിവര് സന്നിഹിതരായിരുന്നു. സ്കൂള് വൈസ് പ്രിന്സിപ്പാള് മഞ്ജുഷ.പി.എസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള് ചികിത്സാ നിരക്കു പ്രദര്ശിപ്പിക്കണം.കേരള ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന് നിശ്ചിത നിലവാരം ഓരോ…