തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ
@ 68 ശതമാനം വൈദ്യുതി ലാഭം
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി.
വ്യവസായിക ആവിശ്യത്തിനായി രൂപകൽപ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലർ. കമ്പനിയുടെ 40-ാം വാർഷികത്തിൻ്റെ ഭാഗമായാണ് അത്യാധുനിക ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക ക്ലബിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിർവ്വഹിച്ചു. ആഗോളതലത്തിൽ ആദ്യമായാണ് ദ്വിതീയ പ്രവർത്തന ക്ഷമതയുള്ള റഫ്രിജറേറ്റർ വിപണിയിലിറക്കുന്നത്. ആയിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് ഉപയോഗിച്ചാൽ 1000 ലിറ്റർ തണുത്ത വെള്ളത്തിനൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ 700 ലിറ്റർ ചൂടുവെള്ളം അധികമായി ലഭിക്കും. ഇതിലൂടെ 68% ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് സവിശേഷത.
ചിൽട്ടൻ്റെ നൂതന ഉൽപ്പന്നം കേരളത്തിന്റെ വ്യവസായ ആവശ്യങ്ങൾക്കും ഊർജക്ഷമതയ്ക്കും മികച്ച പിന്തുണ നൽകുന്നതാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദ വ്യവസായ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിന്റെ കാഴ്ച്ചപ്പാടുമായി ഒത്തുചേരുന്നതാണ് കമ്പനിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഹീറ്റ് പമ്പ് ചില്ലർ വ്യവസായങ്ങൾക്ക് ഊർജ ഉപഭോഗവും കാർബൺ ഫുട്പ്രിന്റും കുറയ്ക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ചിൽട്ടൺ റഫ്രിജറേഷൻ എം.ഡിയും സ്ഥാപകനുമായ പി.ജി. ചിൽ പ്രകാശ് പറഞ്ഞു. സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നതാണ് ചിൽട്ടൻ്റെ പ്രവർത്തനം. റഫ്രിജറേറ്റർ വ്യവസായ രംഗത്തെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുകയാണ് കമ്പനി ദൗത്യം. 40 വർഷം പൂർത്തിയാക്കിയ കമ്പനി കേരളത്തിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എം.ഡി പറഞ്ഞു.
ഇന്ത്യയിലെ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ മേഖലയിൽ 30 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. ഇത് ഉയർത്തി അമ്പത് ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഭാവി പദ്ധതി.
കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അഹമ്മദാബാദിൽ നിർമ്മാണ യൂണിറ്റുകളും വിവിധയിടങ്ങളിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…
തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…
ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന 'അമ്മ' യുടെ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല നിര്‍വഹിച്ചു. ചടങ്ങില്‍…
ലോക എയ്ഡ്സ് ദിനമായ ഇന്ന് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് സി&എംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ്‍ മരത്തില്‍…
ആന്റണി രാജു എം. എൽ. എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗംചേർന്നു കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി…