ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. ബിസിനസിനപ്പുറം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ബി.എന്‍.ഡബ്ല്യു ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. സാംസ്‌കാരിക പരിപാടികളിലും ഇവര്‍ മുഖ്യ സ്‌പോണ്‍സറാണ്. സമൂഹത്തിന്റെ നാനാമേഖലകളിലുമുള്ള സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം എന്നതിന് ഉദാഹരണമാണിത്. നേരത്തെ കൊച്ചിയില്‍ ഓപ്പണ്‍ എയര്‍ ഫെസ്റ്റിവലും കമ്പനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയുടെയും പ്രമുഖ വാഹന നിര്‍മാതാക്കലായ ഓഡിയുടെയും പങ്കാളിത്തത്തിലൂടെയായിരുന്നു കൊച്ചിയില്‍ കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തം സമ്മാനിക്കുന്നതായിരുന്നു ഫെസ്റ്റിവല്‍. പരമ്പരാഗത റിയല്‍ എസ്റ്റേറ്റ് ബിസിനസിനപ്പുറം അതുല്യവും ആഴത്തിലുള്ള അനുഭവവും സമ്മാനിക്കുന്ന വേദിയായിരുന്നു ഓപ്പണ്‍ എയര്‍ ഫെസ്റ്റിവല്‍.

‘ആധുനിക കാലത്ത് ആഡംബരമെന്നത് സമൃദ്ധി മാത്രമല്ല, ജനങ്ങളെ പ്രചോദിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും സാധിക്കുന്ന അര്‍ത്ഥപൂര്‍ണമായ അനുഭവങ്ങളും ഇടങ്ങളും സൃഷ്ടിക്കലാണ് ‘- സഹസ്ഥാപകനും എം.ഡിയുമായ വിവേക് ഒബ്‌റോയ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനര്‍നിര്‍വചിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ബി.എന്‍.ഡബ്ല്യു. ലൈഫ്‌സ്‌റ്റൈല്‍, സംസ്‌കാരം, നവീനത എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഈ മേഖലയ്ക്ക് പുതിയമാനം നല്‍കുവാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിച്ച് ആഢംബര ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളുമായി ചേര്‍ന്ന് വിപുലമായ പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ശക്തി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമിലൂടെ കമ്പനി, ഡവലപ്പര്‍ എന്നതിനുപരി നവീന അനുഭവങ്ങളുടെ ക്യുറേറ്ററായി മാറിയിരിക്കുകയാണ്.

അക്വ ആര്‍ക്ക്: ആധുനിക ആഡംബരത്തിന്റെ പ്രതീകം

കമ്പനിയുടെ പ്രൈം ഫ്‌ളാഗ്ഷിപ് പ്രൊജക്ടാണ് അക്വാ ആര്‍ക്ക്. റാസ് അല്‍ ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപില്‍ നിര്‍മ്മിച്ച ഈ പ്രൊജക്ട് വെറ്റര്‍ഫ്രണ്ട് വില്ലകളും ആധുനിക ഫ്‌ളാറ്റുകളും ഉള്‍ക്കൊള്ളുന്ന ആഢംപര പ്രൊജക്ടാണ്. ആര്‍ക്കിടെക്ചറിന്റെ സവിശേഷതയും ശാന്തസുന്ദര ജീവിതവും സമന്വയിപ്പിക്കുന്ന ഈ വിസ്മയ സൃഷ്ടി കമ്പനിയുടെ ഗുണനിലവാരത്തിന്റെ സൂചനയാണ്. ‘ആഡംബര നിര്‍മ്മിതികള്‍ക്ക് അപ്പുറം കാലാതീതമായ പാരമ്പര്യമാണ് ബി.എന്‍.ഡബ്ല്യു നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ ആഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം’- ബി.എന്‍.ഡബ്ല്യു ചെയര്‍മാന്‍ അങ്കൂര്‍ അഗര്‍വാള്‍. ഇത്തരത്തില്‍ നൂതന സംരംഭങ്ങളിലൂടെയും നവീകരണത്തിലൂടെയും ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് ബി.എന്‍.ഡബ്ല്യു. പുതിയ തലമുറയ്ക്ക് അനുയോജ്യമായ അതുല്യമായ ലൈഫ്‌സ്‌റ്റൈല്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, ഭാവിയിലെ ആഡംബര ജീവിതത്തിന്റെ ഗതിമാറ്റം നിര്‍വചിക്കുവാനും കഴിവുറ്റ പ്രമുഖ കമ്പനിയായി ബി.എന്‍.ഡബ്ല്യു മാറും.

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

20 hours ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago