EIU-AIMRI ഹോണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

തിരുവനന്തപുരം : വ്യവസായ മേഖലയിലെ വിദഗ്ധർക്ക് EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI)ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയ് ആണ് AIMRI യുടെയും സ്ഥാപകൻ. വ്യവസായ മേഖലയ്ക്ക് വിപ്ലവകരമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. യു.എ.ഇ , യു. കെ, സൗദി അറേബ്യ, ഖത്തർ, പോർച്ചുഗൽ , ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭരെയാണ് ആദരിച്ചത്.

ഫൂട്ട് വെയർ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം,സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, നാഷണൽ മാരിടൈം അക്കാദമിയുടെ മാനേജിംഗ് ഡയറക്ടർ ക്യാപ്റ്റൻ തുർക്കി അൽ ഷെഹ്രി എന്നിവർക്കാണ് ഹോണറി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഒരേ ദിവസം 40 ജീവചരിത്രങ്ങൾ പ്രകാശിക്കപ്പെട്ടുക എന്ന അപൂർവ്വ നേട്ടത്തിനും ചടങ്ങ് സാക്ഷിയായി.
അറേബ്യൻ വേൾഡ് റെക്കോർഡ്‌സും യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറവും ഈ പ്രകാശന ചടങ്ങിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
ബിസിനസ്സ് ഗേറ്റ് പ്രസിഡന്റും ഫൗണ്ടറും, ക്രൗൺ സെനറ്റർ ഹെർ എക്സലൻസി ലൈല റഹ്ഹൽ എൽ അത്ഫാനി, യുഎഇയിലെ ഉക്രൈനിയൻ ബിസിനസ് കൗൺസിൽ പ്രസിഡൻറ് ഒലീന ഷൈറോക്കോവ, ബ്യൂറോ വെരിറ്റാസിലെ ഡെപ്യൂട്ടി കൺട്രി ചീഫ് എക്സിക്യൂട്ടീവ് ടാൻസൽ CULCU, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.

ഹോണററി ഡോക്ടറേറ്റുകൾക്ക് പുറമേ പ്രൊഫഷണലുകൾക്ക് അവരുടെ വൈദഗ്ധ്യത്തിനും നേതൃത്വത്തിനും അംഗീകാരമായി പ്രൊഫഷണൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ക്രൗ മാക് ഗസാലിയുടെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ഡേവിസ് കല്ലൂക്കരൻ, ഇന്റർനാഷണൽ മാരിടൈം ഇൻഡസ്ട്രീസ് (ഐഎംഐ) ജനറൽ കൗൺസിലും സെക്രട്ടറി ജനറലുമായ ബ്രൂണോ ബോക്വിംപാനി ഏരിയൽ, NEOM ന്റെ മറൈൻ പ്രോജക്ട്സ് മാനേജരും ആക്ടിംഗ് പ്രോജക്ട്സ് ഡയറക്ടറുമായ ഗൊരിദ മന ജെ അൽയാമി, അൽ ജാസിറ തകാഫുളിന്റെ മാനേജിംഗ് ഡയറക്ടർ സാഗർ നാദിർഷാ തുടങ്ങിയവർക്കാണ് പ്രൊഫഷണൽ ഡോക്ടറേറ്റ് ലഭിച്ചത്.

EFFISM , ഇൻഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്സ് മാനേജ്‌മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തത്.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago