കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ല്‍ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി. ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. ഐസിസിയുടെ മുന്‍പ്രസിഡന്റും നാഫാ ക്യാപിറ്റൽ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് എംഡിയുമായ അഭ്യുദയ് ജിന്‍ഡാലിന്റെയും നേതൃത്വത്തില്‍ ദേശിയ-അന്തര്‍ദേശിയതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സംഘടന കാഴ്ച്ചവെച്ചത്. നിലവില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലും 27-ല്‍പ്പരം വിദേശരാജ്യങ്ങളിലും ഐസിസിയുടെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ദേശിയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പോലെ കേരളത്തിലും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുത്ത വ്യവസായ മേഖലകളില്‍ സെക്ടറല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഭരണപരമായ ഇടപെടലുകള്‍,പഠന-ബോധവത്കരണ പരിപാടികള്‍, നെറ്റ്വര്‍ക്കിങ്, വ്യാപാര സംഗമങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.
ഐസിസിയുടെ ദേശിയ-അന്തര്‍ദേശിയ ശൃഖലയുടെ പിന്തുണ സംസ്ഥാനത്തെ ബിസിനസ് സമൂഹത്തിന് കൂടുതല്‍ ശക്തിപകരുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അഭ്യുദയ് ജിന്‍ഡാല്‍ പറഞ്ഞു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഇവിടുത്തെ ബിസിനസുകാര്‍ക്ക് അന്താരാഷ്ട്ര വ്യാപാര പ്രതിനിധി സംഘങ്ങളില്‍ പങ്കെടുക്കാനും അവരുമായി കൂടിക്കാഴ്ച്ച നടത്തുവാനും അവസരം ലഭിക്കും.കൂടാതെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകളില്‍ ഭാഗമാകുവാനും രാജ്യത്തെ വലിയ ബിസിനസ് കൂട്ടായ്മയുടെ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മറ്റു ചേംബര്‍ ഓഫ് കൊമേഴ്സുകളില്‍ നിന്ന് ഐസിസി സംഘടനയുടെ പങ്കാളിത്തം കൊണ്ടും ആഗോള സാന്നിധ്യം കൊണ്ടും വളരെ വ്യത്യസ്തമാണെന്ന് ഐസിസി കേരള കൗണ്‍സില്‍ സ്ഥാപക ചെയര്മാന് വിനയ് ജെയിംസ് കൈനടി പറഞ്ഞു. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഐസിസിയുടെ പിന്തുണ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ലോകമെമ്പാടുമുള്ള ബിസിനസുകാരുമായി സഹകരണം ഉറപ്പാക്കുവാനും പുതിയ സാധ്യതകള്‍ കണ്ടെത്തുവാനും ഐസിസിയിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള ബിസിനസ് സമൂഹവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇതിലൂടെ കഴിയും’- പുതിയ സംരംഭത്തെ സ്വാഗതം ചെയ്ത ബേബി മറൈന്‍ ഗ്രൂപ്പ് സിഇഒ ജേക്കബ് ബാബു പറഞ്ഞു.
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന് ഒരുക്കുന്നു. ഗൂഗിള്‍…