കൊച്ചി: ആപ്പിളിന്റെ പ്രീമിയം റിസെല്ലേഴ്‌സായ ഇമാജിന്‍ ബൈ ആംപിളിന്റെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കൊച്ചി ലുലുമാളില്‍ 30-ന് തുറക്കും. ജനപ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
”ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ഞങ്ങളുടെ ടീം പുതിയ ഷോറൂമിനെ മാര്‍ക്കറ്റ് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുമെന്നും ഉറപ്പുണ്ടായിരുന്നു.”- ആംപിള്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ ജിന്‍ഡാല്‍ പറഞ്ഞു. ”ആദ്യ പ്രചാരണ ടീസര്‍ മുതല്‍ അവസാന വെളിപ്പെടുത്തലുവരെ, കേരളത്തിലെ ജനങ്ങള്‍ ആവേശം അനുഭവിക്കണം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഇപ്പോള്‍, യഥാര്‍ത്ഥ താരത്തെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്. കേരളത്തിലെ പുതിയ തലമുറയിലെ ആപ്പിള്‍ പ്രേമികള്‍ക്കായി ഒരുക്കുന്ന ഒരു മുന്‍നിര സ്റ്റോര്‍ തന്നെയാണ് കൊച്ചിയില്‍ ആരംഭിക്കുന്നത്”-നേഹ ജിന്‍ഡാല്‍ പറഞ്ഞു.
ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്റ്റോര്‍ ഒരു സാധാരണ ഷോപ്പിംഗ് സ്പേസ് മാത്രമല്ല,ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്. ഹാന്‍ഡ്സ്-ഓണ്‍ ഡെമോ, വിദഗ്ധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ആകര്‍ഷകമായ ഇമ്മേഴ്‌സീവ് സോണുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റോര്‍ ആപ്പിള്‍ ആരാധകര്‍ക്ക് പുതിയൊരു ലോകം തുറക്കും.
” നവീന ഷോറൂമിലൂടെ കേരളത്തിലെ ടെക്ക് റീട്ടെയിലിന് പുതിയ നിലവാരം ഉറപ്പുവരുത്തുകയാണ്.കൊച്ചിക്ക് ആപ്പിളിന്റെ അതിവിശിഷ്ടമായ അനുഭവം നല്‍കുവാന്‍ സാധിച്ചതിലും ഈ മാറ്റത്തിന് നേതൃത്വം നല്‍കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.”-ഇമാജിന്‍ ആംപിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു.
https://www.instagram.com/reel/DKHKHcxRCrU/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
—
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…